Your Image Description Your Image Description

 

തിരുവനന്തപുരം: ഓണത്തിന് പൊലീസുകാർക്ക് അവധി നൽകില്ലെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ വിചിത്ര ഉത്തരവ്. സെപ്റ്റംബർ 14 മുതൽ 18 വരെ അവധി അനുവദിക്കില്ല എന്നാണ് ഉത്തരവ്. ഇത് വിചിത്രമായ ഉത്തരവെന്നും മുൻപ് ഇത്തരം ഉത്തരവ് ഉണ്ടായിട്ടില്ലെന്നും ഉദ്യോഗസ്ഥർ പരാതിപ്പെട്ടു. എന്നാൽ കൂട്ട അവധികളും നീണ്ട അവധികളും അനുവദിക്കില്ല എന്നാണ് ഉദ്ദേശിച്ചതെന്നാണ് ജില്ലാ പോലീസ് മേധാവിയുടെ വിശദീകരണം. മുൻകൂർ അവധി അപേക്ഷകൾ പെരുകിയ സാഹചര്യത്തിലാണ് ഉത്തരവിക്കിയത്. ജില്ലയിലെ ഉദ്യോഗസ്ഥരുടെ എണ്ണം പരിമിതമെന്നും ഓണക്കാല സുരക്ഷയ്ക്ക് ഇത് പോരെന്നും എസ് പി വി. അജിത് പ്രതികരിച്ചു. (

ഉത്തരവ് ചർച്ചയായിട്ടുണ്ടെങ്കിലും നിലവിൽ ഉത്തരവ് പിൻവലിച്ചിട്ടില്ല. മുൻകൂറായി ആവശ്യങ്ങൾ വിശദീകരിച്ച് അവധിയ്ക്കായി അപേക്ഷിച്ചവർക്ക് അവധി നൽകുമെന്ന് എസ്പി പറയുന്നു. സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ മാനസിക സമ്മർദം കുറയ്ക്കണമെന്ന നിർദേശം ഉൾപ്പെടെ നിലനിൽക്കുമ്പോഴാണ് ഓണത്തിന് അവധിയെടുക്കരുതെന്ന് ജില്ലാ പൊലീസ് മേധാവിയുടെ കർശന നിർദേശമെന്നതും വിമർശനങ്ങൾക്ക് കാരണമാകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *