Your Image Description Your Image Description

 

തൃശൂർ: ഡിസംബർ 27,28,29 തിയ്യതികളിൽ തൃശൂരിൽ നടക്കുന്ന കേരള യുവജന സമ്മേളനത്തിൻറെ ഭാഗമായി എസ് വൈ എസ് സംസ്ഥാന കമ്മിറ്റി ആരോഗ്യം തന്നെ ലഹരി എന്ന പ്രമേയത്തിൽ സംസ്ഥാന വ്യാപകമായി ക്യാമ്പയിൻ ആചരിക്കുന്നു. ക്യാമ്പയിൻറെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ എം എൽ എ മാർക്കും ലഹരിക്കെതിരെയുള്ള നിവേദനം നൽകുന്നുണ്ട്. എസ് വൈ എസ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വി.ഐ മാഹിൻ,കെ.എം കബീർ,ആദിൽ എം.എ,പി.എസ് ഷാനവാസ്,റാഫി നഈമി വരന്തരപ്പിള്ളി എന്നിവർ ചേർന്ന് റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജന് മന്ത്രിയുടെ തൃശൂർ ഓഫീസിൽ വെച്ച് നിവേദനം നൽകി. ലഹരിയുടെ വ്യാപനം വലിയൊരു സാമൂഹിക പ്രശ്നമായി മാറുകയും ന്യൂജെൻ ലഹരികളുടെ വിപണന ശൃംഖലകൾ വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ നല്ല ജാഗ്രത പ്രസ്തുത വിഷയത്തിൽ ആവശ്യമുണ്ട്. നമ്മുടെ കുട്ടികൾ ലഹരി ഉൽപ്പന്നങ്ങളുടെ കടത്തുകാരായി മാറുന്ന കാഴ്ച്ച ഹൃദയഭേദകമാണ്. നിയമത്തിൻറെ പഴുതുകൾ ധാരാളമുള്ളതിനാൽ ലഹരി മാഫിയകളെ നിയന്ത്രിക്കാൻ സാധിക്കാത്ത സാഹചര്യമുണ്ട്. പ്രസ്തുത പ്രശ്നം ചൂണ്ടികാട്ടി നിയമനിർമ്മാണത്തിലൂടെ നടപടികളും ശിക്ഷയും ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് നിവേദനം നൽകിയത്. ക്യാമ്പയിൻറെ ഭാഗമായി ഏർളി ബേഡ്സ്,വാക്കത്തോൺ,ഓപ്പൺ ജിം,സേവ് എ ഫാമിലി എന്നീ പദ്ധതികളും നടക്കുന്നുണ്ട്.

ഫോട്ടോ: എസ് വൈ എസ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെയുള്ള നിവേദനം മന്ത്രി അഡ്വ. കെ രാജന് നൽകുന്നു

Leave a Reply

Your email address will not be published. Required fields are marked *