Your Image Description Your Image Description

 

ചെന്നൈ: തമിഴ്‌നാട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. കാറിൽ യാത്ര ചെയ്തിരുന്ന 5 അഞ്ച് വിദ്യാർത്ഥികൾ മരിച്ചു. തിരുവള്ളൂർ ജില്ലയിലെ തിരുത്തണിക്ക് അടുത്ത രാമഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന ലോറിയിൽ കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ 2 വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി തിരുവള്ളൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയ്‌ക്കായി പ്രവേശിപ്പിച്ചു.

ചെന്നൈയിലെ പ്രശസ്തമായ എസ്.ആർ.എം കോളേജിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.ആന്ധ്രാപ്രദേശിലേക്കുള്ള യാത്ര കഴി‌‌ഞ്ഞ് വിദ്യാർ‍ത്ഥികൾ കാറിൽ കോളേജിലേക്ക് മടങ്ങുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. മരിച്ച കോളേജ് വിദ്യാർഥികൾ ആന്ധ്രാപ്രദേശ് സ്വദേശികളാണെന്നാണ് സൂചന. അവധി ദിവസമായതിനാൽ വിദ്യാർഥികൾ ആന്ധ്രയിൽ നിന്ന് കാറിൽ മടങ്ങുമ്പോഴായിരുന്നു അപകടം. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *