Your Image Description Your Image Description

 

കോഴിക്കോട്: ഭാര്യ അറിയാതെ ഭർത്താവിൽ നിന്ന് കാർ വാങ്ങിയതിന് വീടുകയറി ആക്രമണം. കാർ വാങ്ങിയ ചുങ്കം കറക്കാംപൊയിലിൽ അഷ്റഫിനും കുടുംബാംഗങ്ങൾക്കും മർദനമേറ്റു. ഇരുപതിലേറെ ഗുണ്ടകളുമായെത്തിയാണ് നരിക്കുനി സ്വദേശി ഷാഹിന ആക്രമണം നടത്തിത്. താൻ അറിയാതെയാണ് ഭർത്താവ് തന്റെ കാർ വിറ്റതെന്ന് ഷാഹിന പറയുന്നു. സംഭവത്തിൽ നരിക്കുനി സ്വദേശി ഷാഹിനയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന ഇരുപതുപേരെയും പ്രതിചേർത്തു.

കാറുകളിലും ബൈക്കുകളിലുമായി യുവതിയടക്കം 20 ഓളം ആളുകൾ വീട്ടിലെത്തി വീട്ടുടമ അഷ്റഫ്, ഭാര്യ, ഉമ്മ, മകൻ എന്നിവരെ ആക്രമിക്കുകയായിരുന്നു. വീട്ടിൽ നിർത്തിയിട്ട കാർ തല്ലിത്തകർക്കുകയും ചെയ്തു.

ഷാഹിനയുടെ പേരിലുള്ള കാർ ഭർത്താവ് സിറാജ് അഷ്‌റഫിന് വിൽപന നടത്തിയിരുന്നു. അഡ്വാൻസായി രണ്ട് ലക്ഷം രൂപയും നൽകി. ഭർത്താവുമായി അകൽച്ചയിലായ ഷാഹിനക്ക് ഇതിലുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.

Leave a Reply

Your email address will not be published. Required fields are marked *