Your Image Description Your Image Description

 

ഇന്ത്യൻ മാരിടൈം സർവകലാശയിൽ വിവിധ അനധ്യാപക തസ്തികളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഓഗസ്റ്റ് 30 വരെ അപേക്ഷകൾ സമർപ്പിക്കാം. 27 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സെപ്റ്റംബർ 15ന് തിരഞ്ഞെടുപ്പ് പരീക്ഷയുണ്ടായിരിക്കും. താത്പര്യമുള്ളവർക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

  • അസിസ്റ്റന്റ് – 15 ഒഴിവുകൾ.യോഗ്യത- 50 ശതമാനം മാർക്കോടെയുള്ള ബിരുദം(തത്തുല്യ ഗ്രേഡും പരിഗണിക്കും). ഇൻഫർമേഷൻ ആന്റ് കമ്മ്യൂണിക്കേഷൻ ടെക്‌നോളജിയുള്ള അറിവ് അഭികാമ്യം.
  • അസിസ്റ്റന്റ് (ഫിനാൻസ്)- 12 ഒഴിവുകൾ. യോഗ്യത- 50 ശതമാനം മാർക്കോടെയുള്ള ബിരുദം

ചെന്നൈ, മുംബൈ, കൊൽക്കത്ത, വിസാഖ്, കൊച്ചി കേന്ദ്രങ്ങളിലായിട്ടാണ് ഒഴിവുകളുള്ളത്.അപേക്ഷകർ 35 വയസ് കവിയരുത്. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവുണ്ട്.1000 രൂപയാണ് അപേക്ഷ ഫീസ്, എസ്‌സി,എസ്ടി വിഭാഗക്കാർക്ക് 700 രൂപയാണ് അപേക്ഷ ഫീസ്. ഇതിന്റെ ജിഎസ്ടിയും അടയ്‌ക്കേണ്ടതാണ്

വിശദവിവരങ്ങൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാം:

https://www.imu.edu.in/imunew/recruitment

Leave a Reply

Your email address will not be published. Required fields are marked *