Your Image Description Your Image Description

 

കൊച്ചി: സാമ്പത്തിക വർഷത്തിലെ ഒന്നാംപാദത്തിൽ 10,461 കോടി രൂപ അറ്റാദായം നേടി എൽഐസി. മുൻവർഷം ഇതേ പാദത്തിൽ 9,544 കോടി രൂപയായിരുന്നു. അറ്റാദായത്തിൽ 9.61 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. ആകെയുള്ള പ്രീമിയം വരുമാനം 15.66 ശതമാനം വർധിച്ച് 1,13,770 രൂപയിലെത്തി. പ്രീമിയം വരുമാനത്തിൽ, ഇന്ത്യയിലെ ഇൻഷുറൻസ് രംഗത്തെ 64.02 ശതമാനം മാർക്കറ്റ് ഷെയറും എൽഐസിയ്ക്കാണുള്ളത്. വ്യക്തിഗത ബിസിനസ് പ്രീമിയം വരുമാനം 13.67 ശതമാനം വർധനവോടെ 11,892 കോടി രൂപയിലെത്തി. മുൻപാദത്തെ അപേക്ഷിച്ച് ഗ്രൂപ്പ് ബിസിനസിൽ 30.87 ശതമാനം വളർച്ച രേഖപ്പെടുത്തി. ഇതേകാലയളവിൽ 46,578 കോടി രൂപയാണ് എൽഐസിക്ക് ഗ്രൂപ്പ് ബിസിനസിൽനിന്നും നേടാനായത്. എൽഐസിയുടെ ആകെ ആസ്തി 16.22 ശതമാനം വർധിച്ച് 53,58,781 ലക്ഷം കോടി രൂപയിലെത്തി. ഇന്ത്യയിലെ ഇൻഷുറൻസ് രംഗത്തെ അതികായകരെന്ന നിലയിൽ രാജ്യത്തെ മുഴുവൻ ആളുകൾക്കും മെച്ചപ്പെട്ട ഇൻഷുറൻസ് സേവനം നൽകാൻ എൽഐസി പ്രതിജ്ഞാബദ്ധരാണെന്ന് എംഡിയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സിദ്ധാർത്ഥ മൊഹന്തി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *