Your Image Description Your Image Description

 

കണ്ണൂർ: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം നാശംവിതച്ച മേഖലകളിൽ ആകാശനിരീക്ഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. വയനാട്ടിലെത്തിയ നരേന്ദ്രമോദി ആദ്യം പോയത് വെള്ളാർമല സ്കൂളിലേക്ക്. കുട്ടികൾക്കുണ്ടായ പ്രശ്നങ്ങളെക്കുറിച്ചും അവരുടെ ഭാവിയെക്കുറിച്ചും അനാഥരായ കുട്ടികളെക്കുറിച്ചും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. കുട്ടികളെ ഇനി എവിടെ പഠിപ്പിക്കുമെന്നും മോദി ചോദിച്ചു. എത്ര കുട്ടികൾ ദുരന്തത്തിന്റെ ഭാ​ഗമായി എന്നും എത്ര പേർക്ക് രക്ഷപ്പെടാൻ സാധിച്ചുവെന്നും മോദി ചോദിച്ചു മനസ്സിലാക്കി.

ദുരിത മേഖല നടന്നു കണ്ട പ്രധാനമന്ത്രി ആദ്യം ആവശ്യപ്പെട്ടത് സ്കൂൾ കാണണമെന്നായിരുന്നു. സ്കൂളിന്റെ പരിസരത്തെ തകർന്ന വീടുകളും മോദി കണ്ടു. എഡിജിപി എംആർ അജിത്കുമാറാണ് പ്രധാനമന്ത്രിക്ക് ദുരിതമേഖലയിലെ സാഹചര്യം വിശദീകരിച്ചത്.

ബെയിലി പാലം സന്ദർശിച്ച മോദി സൈനികരുമായി കൂടിക്കാഴ്ച നടത്തി. ബെയിലി പാലത്തിലൂടെ നടന്ന് കണ്ട മോദി സൈനിക ഉദ്യോഗസ്ഥരുമായി സംസാരിച്ച് സ്ഥിതിഗതികൾ ചോദിച്ചറിഞ്ഞു. രക്ഷാപ്രവർത്തകരോടും മോദി സംസാരിച്ചു. മേപ്പാടി സെന്റ് ജോസഫ് സ്കൂളിലെ ക്യാമ്പ് സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *