Your Image Description Your Image Description

 

കൊച്ചി: ഇന്ത്യയുടെ കയറ്റുമതി- ഇറക്കുമതി സാധ്യതകളെ പ്രയോജനപ്പെടുത്തി വിദേശ വിപണികളിൽ വ്യാപാരം നടത്തുന്നവർക്കായി സൗത്ത് ഇന്ത്യൻ ബാങ്ക് സംഘടിപ്പിച്ച എസ്‌ഐബി എക്‌സിം കണക്ട് 2024 ശ്രദ്ധേയമായി. മരടിലെ ഹോട്ടൽ ക്രൗൺ പ്ലാസയിൽ നടന്ന ശില്പശാല സൗത്ത് ഇന്ത്യൻ ബാങ്ക് എംഡിയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ പി. ആർ. ശേഷാദ്രി ഉദ്ഘാടനം ചെയ്തു. മറൈൻ പ്രൊഡക്ട് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് അതോരിറ്റി വൈസ് ചെയർമാൻ അലക്‌സ് കെ. നൈനാൻ ആശംസകൾ അറിയിച്ചു.

കയറ്റുമതി രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഇന്ത്യയുടെ വിദേശ വ്യാപാര നയങ്ങൾ ഏതെല്ലാം വിധത്തിൽ ഉപകാരപ്രദമാകുമെന്ന വിഷയത്തിൽ ഫോറിൻ ട്രേഡ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ എൻ. എ. ഹസ്സൻ ഉസൈദ് ഐടിഎസ് സംസാരിച്ചു . നമ്മുടെ വിദേശ വ്യാപാരം സുഗമമാക്കുന്നതിനു വേണ്ടി കസ്റ്റംസ് വകുപ്പ് നടപ്പിലാക്കുന്ന നൂതന മാർഗങ്ങളെക്കുറിച്ച് കൊച്ചി കസ്റ്റംസ് കമ്മിഷണർ ഗുർകരൺ സിംഗ് ബെയിൻസ് ഐആർഎസ്സും കയറ്റുമതി- ഇറക്കുമതി മേഖലയിലെ ഫെമ (FEMA) നിയമവും നടപടിക്രമങ്ങളും എന്ന വിഷയത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജർ കെ. എസ്. രാധാകൃഷ്ണനും സെഷനുകൾ സംഘടിപ്പിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് സീനിയർ ജനറൽ മാനേജരും ബ്രാഞ്ച് ബാങ്കിങ് ഹെഡുമായ ബിജി എസ്. എസ്., ജനറൽ മാനേജരും ട്രഷറി ഹെഡുമായ വിനോദ് എ. എൻ. എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *