Your Image Description Your Image Description

 

കൊച്ചി: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിൽ പട്ടാള യൂണിഫോമിൽ മോഹൻലാൽ സന്ദർശനം നടത്തിയതിനെ രൂക്ഷമായി വിമർശിച്ച യുട്യൂബർ അറസ്‍റ്റിൽ. ‘ചെകുത്താൻ’ എന്നറിയപ്പെടുന്ന തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്‌സാണ് അറസ്റ്റിലായത്. താരസംഘടനയായ അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖിൻറെ പരാതിയിലാണ് തിരുവല്ല പൊലീസ് കേസെടുത്തത്.

ആരാധകരുടെ മനസിൽ വിദ്വേഷം ഉണ്ടാക്കുന്ന പരാമർശം യുട്യൂബ് ചാനലിലൂടെ നടത്തിയെന്നാണ് കേസ്. പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ ഇയാൾ ഒളിവിൽ പോയിരുന്നു. ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനൻറ് കേണൽ പദവി വഹിക്കുന്നയാളാണ് മോഹൻലാൽ.

സിനിമകൾക്കും സിനിമാ താരങ്ങൾക്കും എതിരെ മോശമായ പരാമർശങ്ങൾ നടത്തുന്ന ഇത്തരം ഓൺലൈൻ ചാനലുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അമ്മ സംഘടന തീരുമാനിച്ചിരുന്നു. അതിൻറെ ഭാഗമായാണ് സിദ്ദിഖ് പരാതി നൽകിയത്. അമ്മ സംഘടനയുടെ പ്രസിഡൻറാണ് മോഹൻലാൽ.”ടെറിട്ടോറിയൽ ആർമിയുടെ ഭാഗമായാണ് മോഹൻലാൽ വയനാട്ടിൽ പോയത്. വയനാടിൻറെ പുനരധിവാസത്തിനായി വലിയ സഹായങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു. ആരെക്കുറിച്ചും എന്തും പറയാമെന്ന് കരുതുന്നത് അംഗികരിക്കാനാവില്ലെന്ന്” സിദ്ധിഖ് പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *