Your Image Description Your Image Description

 

കോഴിക്കോട്: വയനാട്ടിൽ മാത്രമല്ല കോഴിക്കോട് കുടരഞ്ഞിയിലും പ്രകമ്പനം ഉണ്ടായതായെന്ന് നാട്ടുകാർ. കൂടരഞ്ഞിയിൽ ഭൂമിക്ക് അടിയിൽ നിന്ന് ഉഗ്ര ശബ്ദം കേട്ടെന്നാണ് നാട്ടുകാർ പറയുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിന് സമീപവും ഭൂമിക്കടിയിൽ നിന്നും പ്രകമ്പനം കേട്ടതായും വിവരം ലഭിച്ചു.

വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി, നെൻമേനി, അമ്പലവയൽ പഞ്ചായത്തുകളിലെ പ്രദേശങ്ങളിലാണ് വലിയ മുഴക്കവും നേരിയ കുലുക്കവും റിപ്പോ‍‍ർട്ട് ചെയ്തിരിക്കുന്നത്. രാവിലെ 10 മണിയോടെയാണ് സംഭവം. ജിയോളജിക്കൽ സ‍ർവേ ഓഫ് ഇന്ത്യ സംഭവം സ്ഥിരീകരിച്ചു. എന്നാൽ പ്രദേശത്ത് ഭൂകമ്പ സൂചനകളില്ലെന്ന കേരള ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *