Your Image Description Your Image Description

 

തിരുവനന്തപുരം: സ്വർണവില വീണ്ടും 51,000ന് മുകളിൽ. ഇന്ന് 600 രൂപ വർധിച്ചതോടെയാണ് സ്വർണവില വീണ്ടും 51,000 കടന്നത്. 51,400 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 75 രൂപയാണ് വർധിച്ചത്. 6425 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

കഴിഞ്ഞ മാസം 17ന് സ്വർണവില 55,000 രൂപയായി ഉയർന്ന് ആ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തിയിരുന്നു. എന്നാൽ കേന്ദ്ര ബജറ്റിൽ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വർണവിലയിൽ വലിയ ഇടിവ് നേരിടുന്നതാണ് പിന്നീട് കണ്ടത്.

സംസ്ഥാനത്തെ വെള്ളിവിലയിൽ ഇന്ന് കുറവുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 86.40 രൂപയാണ് വില. 8 ഗ്രാമിന് 691.20 രൂപ,10 ഗ്രാമിന് 864 രൂപ,100 ഗ്രാമിന് 8,640 രൂപ, ഒരു കിലോഗ്രാമിന് 86,400 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. ഇന്ന് ഒരു കിലോ വെള്ളിക്ക് 100 രൂപയാണ് വില കുറഞ്ഞിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *