Your Image Description Your Image Description

 

പാലക്കാട്: പാലക്കാട് നെന്മാറയിൽ കൃഷി നശിച്ച് വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തു. അയിലൂർ സ്വദേശി സോമൻ ആണ് ആത്മഹത്യ ചെയ്തത് . ആത്മഹത്യ കുറിപ്പ് ഇദ്ദേഹത്തിൻറെ മൃതദേഹത്തിന് സമീപത്ത് നിന്നും കണ്ടെത്തി.

ഇന്ന് പുലർച്ചെ വീടിനു മുന്നിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ സോമനെ കണ്ടെത്തുകയായിരുന്നു. സമീപത്തു നിന്നും ഒരു ആത്മഹത്യാക്കുറിപ്പും കണ്ടെത്തി . ഒന്നിലധികം ബാങ്കിൽ നിന്നും താൻ വായ്പയെടുത്ത് കൃഷി തുടങ്ങിയെന്നും കൃഷി നശിച്ചതോടെ വായ്പ തിരിച്ചടവ് മുടങ്ങിയതായും മാനഹാനി സംഭവിച്ചതായും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു . നെൽ കർഷകനായ സോമൻ സ്ഥലം പാട്ടത്തിനെടുത്തും മറ്റുമാണ് കൃഷി നടത്തിയിരുന്നത് . എന്നാൽ കൃഷി നശിച്ചതോടെയാണ് പ്രതിസന്ധിയായത് . ഇദ്ദേഹത്തിൻറെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് . പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Leave a Reply

Your email address will not be published. Required fields are marked *