Your Image Description Your Image Description

 

തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ചുലക്ഷം രൂപ സംഭാവനചെയ്ത് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്വാതന്ത്ര്യദിനത്തിൽ ഗവർണറുടെ വസതിയിലെ വിരുന്ന് ഒഴിവാക്കി.

സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക്ക് ദിനത്തിലും വൈകീട്ട് രാജ്ഭവനിൽ നടത്തുന്ന അറ്റ് ഹോം വിരുന്നാണ് മാറ്റിവെച്ചത്. മുഖ്യമന്ത്രി, മന്ത്രിമാർ, ജനപ്രതിനിധികൾ, ഉന്നതഉദ്യോഗസ്ഥർ എന്നിവരാണ് പങ്കെടുക്കാറുള്ളത്. നേരത്തെ പ്രളയകാലത്തും കോവിഡ് കാലത്തും ഗവർണർ അറ്റ് ഹോം വിരുന്ന് ഒഴിവാക്കിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *