Your Image Description Your Image Description

 

പാല: മണപ്പുറം ഫൗണ്ടേഷന്റെ സാമൂഹിക പ്രതിബദ്ധത പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ പ്രമുഖ സാന്ത്വന പരിചരണ കേന്ദ്രമായ ദയ പാലിയേറ്റീവ് കെയറിലേക്ക് വാഹനം നൽകി. അഞ്ചരലക്ഷം രൂപയുടെ ഇക്കോ വാഹനമാണ് നൽകിയത്. കുറുമണ്ണ് സെന്റ് ജോൺസ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഭിന്നശേഷി സൗഹൃദ സംഗമത്തിൽ ജോസ് കെ മാണി എംപി ദയ പാലിയേറ്റീവ് കെയർ ചെയർമാൻ പി എം ജയകൃഷ്ണന് താക്കോൽ കൈമാറി. സമൂഹത്തിലെ അശരണരായ വിഭാഗങ്ങൾക്കായി സന്നദ്ധ സേവന പ്രവർത്തനങ്ങൾ ചെയ്യുന്ന മണപ്പുറം ഫൗണ്ടഷന്റെ നടപടികൾ മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭിന്നശേഷിക്കാർക്ക് വീൽചെയറുകളും കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു. മാണി സി കാപ്പൻ എംഎൽഎ മുഖ്യാതിഥിയായി. കുറുമണ്ണ് സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ചർച്ച് വികാരി റവ. ഫാ. അഗസ്റ്റിൻ പീടികമലയിൽ, മണപ്പുറം ഫൗണ്ടേഷൻ സിഇഒ ജോർജ് ഡി ദാസ്, സിഎസ്ആർ വിഭാഗം ഹെഡ് ശില്പ ട്രീസ സെബാസ്റ്റ്യൻ, ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് ഗവർണർ സണ്ണി വി സക്കറിയ, ദയ പാലിയേറ്റീവ് കെയർ മെന്റർ നിഷ ജോസ് കെ മാണി, കടനാട് പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി, വൈസ് പ്രസിഡന്റ് വി ജി സോമൻ, യ പാലിയേറ്റീവ് കെയർ സെക്രട്ടറി തോമസ് റ്റി എഫ്രേം, എക്‌സിക്യൂട്ടീവ് മെമ്പർ സിന്ധു പി നാരായണൻ എന്നിവർ പങ്കെടുത്തു.

Photo :ദയ പാലിയേറ്റീവ് കെയറിന് മണപ്പുറം ഫൗണ്ടേഷൻ നൽകുന്ന ഇക്കോ വാഹനത്തിന്റെ താക്കോൽ ജോസ് കെ മാണി എംപി ദയ പാലിയേറ്റീവ് കെയർ ചെയർമാൻ പി എം ജയകൃഷ്ണന് കൈമാറുന്നു. മാണി സി കാപ്പൻ എംഎൽഎ സമീപം

Leave a Reply

Your email address will not be published. Required fields are marked *