Your Image Description Your Image Description

 

കൊച്ചി: സിനിമ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തു വിടരുതെന്ന ഹരജിയിൽ ചൊവ്വാഴ്ച വിധി പറയും. അതീവരഹസ്യമാക്കേണ്ട വിവരങ്ങൾ റിപ്പോർട്ടിലുണ്ടെന്നായിരുന്നു ഹരജിക്കാരൻറെ വാദം. ഹരജിക്കാരന് റിപ്പോർട്ടുമായി ബന്ധമില്ലെന്നും മൊഴി നൽകിയവരുടെ സ്വകാര്യതയെ റിപ്പോർട്ട്‌ ബാധിക്കില്ലെന്നും വിവരാവകാശ കമ്മീഷനും വാദിച്ചു.

നിർമാതാവ് സജിമോൻ പാറയിലാണ് ഹൈക്കോടതിയിൽ ഹരജി നൽകിയത്. റിപ്പോർട്ട് പുറത്തുവരുന്നത് സിനിമ മേഖലയിലെ വ്യക്തികളുടെ സ്വകാര്യത ലംഘിക്കപ്പെടാൻ കാരണമാകും എന്നാണ് ഹരജിക്കാരൻറെ വാദം. വെളിപ്പെടുത്തലുകൾ നടത്തിയവരുടെ ജീവനുപോലും അപകടം ഉണ്ടാക്കുന്നതാണ് റിപ്പോർട്ട് പുറത്തുവിടാൻ ഉള്ള തീരുമാനമെന്നും ഹരജിക്കാരൻ വാദിച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വരേണ്ടിയിരുന്ന ദിവസമാണ് നിർമാതാവ് സജിമോൻ പാറയിൽ റിപ്പോർട്ട് പുറത്തു വിടുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് മലയാള സിനിമയിലെ വനിതാ പ്രവർത്തകരുടെ സംഘടനയായ വിമൻ ഇൻ സിനിമ കളക്ടീവ് ഹൈക്കോടതിയെ സമീപിച്ചു. റിപ്പോർട്ട് പുറത്തുവിടരുത് എന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ കക്ഷിചേരാൻ അപേക്ഷ നൽകിയതിനെ തുടർന്ന് ഡബ്ള്യൂ.സി.സിയെ കക്ഷി ചേർത്തു. റിപ്പോർട്ട് പുറത്തുവിടരുതെന്ന ഹരജിക്കാരൻറെ ആവശ്യം സംശയാസ്പദമാണെന്നും സംഘടന ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *