Your Image Description Your Image Description

 

ഷിരൂർ : മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ ഇന്ന് പുനരാരംഭിക്കാനിരിക്കെ വീണ്ടും പ്രതിസന്ധിയിൽ. ഗംഗാവാലി പുഴയിലെ അടിയൊഴുക്ക് കുറഞ്ഞതോടെയാണ് തെരച്ചിൽ വീണ്ടും പുനരാരംഭിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. എന്നാൽ ഇന്നലെ രാത്രി മുതൽ മഴ ശക്തമായതോടെ അടിയൊഴുക്ക് വീണ്ടും കൂടിയിട്ടുണ്ട്.

ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, ഷിമോഗ എന്നിവിടങ്ങളിൽ സാമാന്യം ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കുടക്, ചിക്കമംഗളൂരു, ബെൽഗാം എന്നിവിടങ്ങളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര കന്നഡയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതോടെ തെരച്ചിൽ നിലച്ച സ്ഥിതിയാണ്.

മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ ഇന്ന് എത്തി പുഴയിൽ പരിശോധന നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നത്. ഇതിൻറെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ ഈശ്വർ മൽപെയും സംഘവും ഷിരൂരിലെത്തിയെങ്കിലും തെരച്ചിലിന് പൊലീസ് അനുമതി നൽകിയില്ല.

Leave a Reply

Your email address will not be published. Required fields are marked *