Your Image Description Your Image Description

 

കണ്ണൂർ: വീട് കുത്തിത്തുറന്ന് മോഷണം. 2.80 ലക്ഷം രൂപയും ഒന്നേമുക്കാൽ പവനും കവർന്ന കേസിലെ പ്രതി പിടിയിൽ. കന്യാകുമാരി കണ്ടൽ ഹൗസിലെ പി. ഉമേഷിനെ (ഉമേഷ് റെഡ്ഡി-47) യാണ് പോലീസ് അറസ്റ്റുചെയ്തത്. കുടുംബസമേതം ലോഡ്ജുകളിൽ താമസിച്ച് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. പ്രതിയിൽനിന്ന് 70,000 രൂപ കണ്ടെടുത്തു.

വ്യാഴാഴ്ച പകലാണ് വീട് കുത്തിത്തുറന്ന് പണവും ആഭരണങ്ങളും കവർന്നത്. തുടർന്ന് പോലീസിന്റെ പ്രത്യേക സംഘം അന്വേഷണമാരംഭിച്ചു. ആന്തൂർകാവിന് സമീപത്തെ സി.സി.ടി.വി.കൾ പരിശോധിച്ചു. ഇതിൽനിന്ന് ലഭിച്ച ചിത്രം പോലീസ് ഉദ്യോഗസ്ഥർക്കിടയിലെ വാട്സാപ്പ് ഗ്രൂപ്പുകളിലെത്തി. തുടർന്നാണ് ഉമേഷിനെ തിരിച്ചറിഞ്ഞത്.

പ്രതി കണ്ണൂർ തോട്ടടയിലെ ഒരു റിസോർട്ടിലുണ്ടെന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ എസ്.ഐ. ദിനേശൻ കൊതേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റുചെയ്തത്. പോലീസ് പറയുന്നതിങ്ങനെ: കവർച്ചയ്ക്ക് രണ്ടുദിവസം മുൻപ് കുടുംബത്തോടൊപ്പം പറശ്ശിനിക്കടവിലെത്തിയ പ്രതി ലോഡ്ജിലാണ് താമസിച്ചത്.

ഇലക്ട്രോണിക്സ് സാധനങ്ങൾ അറ്റകുറ്റപ്പണി നടത്താനെന്ന വ്യാജേനയാണ് കവർച്ച നടത്താനുള്ള വീട് കണ്ടുവെക്കുക. തങ്കമണിയുടെ വീട്ടിലെത്തിയതും വ്യാജന്റെ വേഷത്തിൽ. പകൽ വാതിൽ തകർത്താണ് അകത്തുകയറിയത്. പണവും ആഭരണങ്ങളുമെടുത്തശേഷം പറശ്ശിനിയിലെത്തി മുറി ഒഴിവാക്കി കുടുംബവുമായി രക്ഷപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *