Your Image Description Your Image Description

 

കൽപ്പറ്റ: ദുരന്ത മേഖല‍യിൽ എത്തിയ മോഹൻലാൽ വയനാടിന് മൂന്ന് കോടിയുടെ സഹായം പ്രഖ്യാപിച്ചു. മുണ്ടക്കൈ സ്കൂൾ പുനർനിർമിക്കുമെന്നും മോഹൻലാൽ അറിയിച്ചു. നടന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷനായിരിക്കും മൂന്ന് കോടിയുടെ പദ്ധതികൾ വയനാട്ടിൽ നടപ്പിലാക്കുക.

ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് ഇന്നലെ 25 ലക്ഷം രൂപ അദ്ദേഹം നൽകിയിരുന്നു. ദുരിതബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് സംഭാവന നൽകിയത്. 2018 പ്രളയകാലത്തും നടൻ ദുരിതാശ്വസ നിധിയിലേക്ക് സംഭാവന നൽകിയിട്ടുണ്ട്.

വയനാട്ടിലെ ദുരന്ത മേഖല‍യിൽ രക്ഷാപ്രവർത്തനം നടത്തുന്ന സൈനികരേയും പൊലീസുകാരേയും സന്നദ്ധപ്രവർത്തകരേയും അഭിനന്ദിച്ച് നേരത്തെ മോഹൻലാൽ രംഗത്തെത്തിയിരുന്നു. ‘വയനാട്ടിലെ ദുരന്തബാധിതർക്ക് ആശ്വാസം പകരാൻ നിസ്വാർത്ഥരായ സന്നദ്ധപ്രവർത്തകർ, പൊലീസുകാർ, ഫയർ ആൻഡ് റെസ്ക്യൂ, എൻ.ഡി.ആർ.എഫ്, സൈനികർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി അക്ഷീണം പ്രയത്നിക്കുന്ന ഓരോ വ്യക്തികൾക്കും എന്റെ സല്യൂട്ട്. മുമ്പും നമ്മൾ വെല്ലുവിളികളെ നേരിട്ടുണ്ട്. കൂടുതൽ ശക്തരാകുകയും ചെയ്‍തിട്ടുണ്ട്. ദുഷ്‍കരമായ സമയത്ത് നമ്മൾക്ക് എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ഐക്യത്തിന്റെ ശക്തി കാണിക്കാൻ ഞാൻ പ്രാർഥിക്കുന്നു. ദുരന്ത മുഖത്ത് മുൻനിരയിലുള്ള എന്റെ 122 ഇൻഫാൻട്രി ബറ്റാലിയനും നന്ദി’ – മോഹൻലാൽ എക്സിൽ കുറിച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *