Your Image Description Your Image Description

 

വ​ട​ക​ര: ക​ന​ത്ത മ​ഴ​യി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് വി​ല​ങ്ങാ​ട് കു​റ്റ​ല്ലൂ​ർ, മാ​ടാ​ഞ്ചേ​രി, പ​ന്നി​യേ​രി കോ​ള​നി​ക​ളി​ലെ കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. 100 ഓ​ളം കു​ടും​ബ​ങ്ങ​ളെ​യാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേക്കും ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കും മാ​റ്റി​യ​ത്. ചൊ​വ്വാ​ഴ്ച​യു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ പ്ര​ദേ​ശം ഒ​റ്റ​പ്പെ​ട്ടി​രു​ന്നു. മേ​ഖ​ല​യി​ലേ​ക്ക് വെ​ള്ളി​യാ​ഴ്ച​യാ​ണ് പു​റ​ത്തു​നി​ന്ന് ആ​ളു​ക​ൾ​ക്ക് എ​ത്തി​ച്ചേ​രാ​ൻ ക​ഴി​ഞ്ഞ​ത്. ദു​ര​ന്ത ഭൂ​മി​യാ​യി പ്ര​ദേ​ശം മാ​റി​യി​ട്ടു​ണ്ട്. 25 ല​ധി​കം ചെ​റു​തും വ​ലു​തു​മാ​യ ഉ​രു​ൾ പൊ​ട്ട​ലുകളാ​ണ് കോ​ള​നി​ക​ളോ​ടുചേ​ർ​ന്ന് മാ​ത്ര​മു​ണ്ടാ​യ​ത്. കാ​ർ​ഷി​ക വി​ള​ക​ൾ, ക​ട​ക​ൾ, പാ​ലം എ​ന്നി​വ​യെ​ല്ലാം ഒ​ലി​ച്ചു​പോ​യ നി​ല​യി​ലാ​ണ്. കോ​ള​നി​ക​ളി​ലെ ജ​ന​ങ്ങ​ളെ പ്ര​ധാ​ന പാ​ത​യി​ലൂ​ടെ പു​റം ലോ​ക​ത്തെ​ത്തി​ക്കാ​നു​ള്ള മു​ച്ച​ങ്ക​യം പാ​ലം ത​ക​ർ​ന്നു​കി​ട​ക്കു​ക​യാ​ണ്. പു​ഴ ഗ​തി​മാ​റി ഒ​ഴു​കി പാ​ല​ത്തി​നോ​ട് ചേ​ർ​ന്നു​ള്ള ക​ട പൂ​ർ​ണ​മാ​യി ഒ​ഴു​കി​പ്പോ​യി. പാ​ലം ത​ക​ർ​ന്ന​തി​നാ​ൽ പ​ന്നി​യേ​രി, കു​റ്റ​ല്ലൂ​ർ, പ​റ​ക്കാ​ട് കോ​ള​നി​ക​ളും- പാ​ലൂ​ർ മാ​ടാ​ഞ്ചേ​രി വി​ല​ങ്ങാ​ട് മേ​ഖ​ല​യു​മാ​യു​ള്ള ബ​ന്ധം ഇ​ല്ലാ​താ​യി​ട്ടു​ണ്ട്.

ഈ ​ഭാ​ഗ​ങ്ങ​ളി​ലെ കു​ടും​ബ​ങ്ങ​ൾ അ​ധി​ക​വും ക​ണ്ണൂ​ർ മേ​ഖ​ല​യി​ലേ​ക്കാ​ണ് മാ​റി​യ​ത്. മ​ര​ത്ത​ടി​ക​ൾ വെ​ച്ചു​കെ​ട്ടി താ​ൽ​ക്കാ​ലി​ക സം​വി​ധാ​നം നാ​ട്ടു​കാ​ർ ഒ​രു​ക്കി​യാ​ണ് പ​ല​രെ​യും പു​ഴ​ക​ട​ത്തി ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലും ബ​ന്ധു വീ​ടു​ക​ളി​ലേ​ക്കും മാ​റ്റി​യ​ത്. വൈ​ദ്യു​തി ബ​ന്ധം താ​റു​മാ​റാ​യി​ട്ട് മൂ​ന്നു​ദി​വ​സം പി​ന്നി​ട്ടു. വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ക്കാ​ൻ ശ്ര​മം തു​ട​ങ്ങി​യി​ട്ടു​ണ്ട്. വി​ല​ങ്ങാ​ട് ഉ​രു​ൾ​പൊ​ട്ട​ലി​ൽ 900 ത്തി​ല​ധി​കം പേ​രാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത്. പു​തു​താ​യി വെ​ള്ളി​യോ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പ് ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​ന്ന​​​ലെ വി​ല​ങ്ങാ​ട് നി​ന്ന് 25 കു​ടും​ബ​ങ്ങ​ളെ​ക്കൂ​ടി ഇ​വി​ടേ​ക്കു​മാ​റ്റി. പാ​നോം ക്യാ​മ്പി​ൽ​നി​ന്നു​ള്ള​വ​രെ​യും ഈ ​ക്യാ​മ്പി​ലേ​ക്കു മാ​റ്റി. ഉ​രു​ൾ പൊ​ട്ട​ൽ ഭീ​ഷ​ണി നേ​രി​ടു​ന്ന മ​റ്റ് സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രെ ഇ​വി​ടേ​ക്ക് മാ​റ്റും.

 

Leave a Reply

Your email address will not be published. Required fields are marked *