Your Image Description Your Image Description

നടൻ ഷാരൂഖ് ഖാൻ കണ്ണിലെ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നു. ഇന്നോ നാളെയോ യാത്രയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത് .

ഷാരൂഖ് ഖാനെ ശസ്ത്രക്രിയക്കായി മുംബൈയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത് . ജൂലൈ 29 ന് നടക്കേണ്ട ശസ്ത്രക്രിയ ചില കാരണങ്ങളാല്‍ നടന്നില്ല. അതിനാലാണ് അമേരിക്കയിലേക്ക് തിരിക്കുന്നത്.

അതേസമയം നേത്ര ചികിത്സയുടെ യാതൊരു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. 2014 ല്‍ ചെറുതായി കാഴ്ച മങ്ങിയതിനെ തുടര്‍ന്ന് താരത്തെ ശസ്ത്രക്രിയക്ക് താരത്തെ വിധേയമാക്കുകയായിരുന്നു .മെയ് മാസത്തില്‍ ഐപിഎല്‍ മത്സരത്തിനിടെ താരത്തിന് സൂര്യാഘാതമേറ്റ് അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *