Your Image Description Your Image Description

കൊച്ചി: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സർക്കാർ കണക്കുകൾ ഹാജരാക്കണമെന്ന് ഹൈക്കോടതി. സീറ്റുകളുടെ കുറവ് ചോദ്യം ചെയ്ത് മലബാർ എജ്യൂക്കേഷൻ മൂവ്മെന്റ് എന്ന സംഘടന നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് കോടതിയുടെ നിർദേശം.

മലബാർ മേഖലയിൽ പുതിയ ഹയർസെക്കൻഡറി സ്കൂളുകളും അധിക ബാച്ചുകളും ആവശ്യപ്പെട്ടാണ് പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്. കേസ് അടുത്ത മാസം ഒന്നിന് വീണ്ടും പരി​​ഗണിക്കും.

പ്ലസ് ടു സീറ്റും അപേക്ഷകരുടെ എണ്ണവും സർക്കാർ കൃത്യമായി അറിയിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എന്നാൽ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷം മാത്രമേ കൃത്യമായ കണക്കുകൾ ലഭ്യമാകാൻ സാധിക്കുകയുള്ളൂവെന്ന് സർക്കാരിന് വേണ്ടി ഹാജരായ സീനിയർ​ ​ഗവ. പ്ലീഡർ കോടതിയെ അറിയിച്ചു.

സീറ്റ് പ്രതിസന്ധിക്ക് പിന്നാലെയുണ്ടായ പ്രതിഷേധങ്ങൾക്കിടെ മലബാറിൽ താത്കാലിക ബാച്ച് അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു. മലപ്പുറത്ത് 120 അധിക ബാച്ചുകളും കാസർകോട് 18 ബാച്ചുകളും അനുവദിക്കുമെന്നാണ് മന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *