Your Image Description Your Image Description

ആരാധകർ കാണാൻ ആഗ്രഹിച്ച ജോക്കർ എന്ന ചിത്രത്തിന്റെ രണ്ടാം ‘ജോക്കർ: ഫോളി എ ഡ്യൂക്‌സ്’ ട്രെയിലർ പുറത്തിറങ്ങി. ടോഡ് ഫിലിപ്‌സ് സംവിധാനത്തിൽ ഒരുക്കുന്ന ചിത്രം ഒക്ടോബർ 2നാണ് റിലീസ് ചെയ്യുന്നത്. ചിത്രം അമേരിക്കയിൽ ഒക്ടോബർ 4 ന് പുറത്തിറങ്ങും. അതേസമയം ഇതിന് മുമ്പ് പുറത്തിറങ്ങിയ ട്രെയിലർ സാമൂഹ്യമാധ്യമങ്ങളിൽ ട്രെൻഡിങ്ങാണ്. ഒന്നാം ഭാ​ഗത്തിലെ ജോക്കറിനെ അവതരിപ്പിച്ച ജാക്വിൻ ഫീനിക്‌സ് തന്നെയാണ് രണ്ടാം ഭാ​ഗത്തിലുമെത്തുന്നത്. പ്രശസ്‌ത ​ഗായിക ലേഡി ​ഗാ​ഗയാണ് ഹാർലി ക്വിൻ ആയി എത്തുന്നത്. ചിത്രം ഒരു മ്യൂസിക്കൽ സൈക്കോളജിക്കൽ ത്രില്ലർ ജോണറിലാണ്

ജോക്കറിന് ലോകമെമ്പാടുമായി ആരാധകരുള്ള കഥാപാത്രമാണ് . പ്രതിനായകനായാണ് മിക്ക ചിത്രങ്ങളിലും ജോക്കർ പ്രത്യക്ഷപ്പെടുന്നതെങ്കിലും നായക കഥാപാത്രത്തേക്കാൾ ജോക്കറിനു പരിഗണന കിട്ടാറുണ്ട് . ഡിസി കോമിക്‌സിൽ ബാറ്റ്മാൻ കഥാപാത്രത്തിന്റെ വില്ലനായാണ് ജോക്കർ ആദ്യം പ്രത്യക്ഷപ്പെട്ടത്. 1966ൽ ബാറ്റ്മാൻ’ എന്ന അമേരിക്കൻ ടെലിവിഷൻ പരമ്പരയിലൂടെ സീസർ റൊമേറോ ജോക്കറായി വേഷമിട്ടു. 1989ലെ ബാറ്റ്മാനിൽ ജോൺ നിക്കോൾസണും 2008ലെ ക്രിസ്റ്റഫർ നോളൻ ചിത്രം ‘ദ ഡാർക്ക് നൈറ്റി’ൽ ഹീത്ത് ലെഡ്‌ജറും ജോക്കറായെത്തി. 2016ൽ പുറത്തിറങ്ങിയ ‘സൂയിസൈഡ് സ്ക്വാഡി’ൽ ജേർഡ് ലെറ്റോയും 2019ലെ ജോക്കറിൽ ജാക്വിൻ ഫീനിക്‌സും ജോക്കറായി. ഇതിൽ ഇവരുടെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധേയമായതാണ് .

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *