Your Image Description Your Image Description

മുംബൈ : സുഹൃത്തിന് എറിഞ്ഞുകൊടുത്ത മഴക്കോട്ട് ഇലക്ട്രിക് ലൈനിൽ കുടുങ്ങി. പ്ലാറ്റ്ഫോമിൽ ട്രെയിൻ കാത്തുനിന്ന സുഹൃത്തിന് എറിഞ്ഞുകൊടുത്ത മഴക്കോട്ട് കാരണമാണ് ട്രെയിൻ ​ഗതാഗതം തടസ്സപ്പെട്ടത് . മുംബൈയിലെ ചർച്ച്​ഗേറ്റ് റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം നടന്നത് .

മഴ മൂലം മൂന്നാം പ്ലാറ്റ്ഫോമിലുള്ള സുഹൃത്തിന് രണ്ടാം പ്ലാറ്റ്ഫോമിൽ നിന്ന വ്യക്തി മഴക്കോട്ട് എറിഞ്ഞുകൊടുത്തതാണ് പ്രശ്നങ്ങൾക്ക് തുടക്കം . ഇതോടെ പ്ലാറ്റ്‌ഫോമിന്റെ മേല്‍ക്കൂരയിലുള്ള റെയില്‍വേ ലൈനുകള്‍ക്കൊപ്പം ഉണ്ടായിരുന്ന ഇലക്ട്രിക് വയറില്‍ കുടുങ്ങി. ശേഷം ഉടൻ ഉദ്യോ​ഗസ്ഥർ എത്തി വൈദ്യുതി വിച്ഛേദിച്ചു. എന്നിട്ട് നീളമുള്ള വടി ഉപയോഗിച്ച് മഴക്കോട്ട് അവിടെ നിന്ന് എടുത്തുമാറ്റി. ഏ​കദേശം 30 മിനിറ്റോളം സമയമെടുത്താണ് ലൈനുകള്‍ക്കൊപ്പം കിടക്കുന്ന ഇലക്ട്രിക് വയറില്‍ കുടുങ്ങിയ കോട്ട് മാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *