Your Image Description Your Image Description

 

ആലപ്പുഴ: ബസ് യാത്രക്കാരന്റെ നന്മയില്‍ കളഞ്ഞുപോയ രൂപയടങ്ങുന്ന പഴ്‌സ്ഉടമയ്ക്കു തിരികെ കിട്ടി . മാമ്പുഴക്കരി കോളനി 85-ല്‍ മനോജാണ് കളഞ്ഞുപോയ രൂപയടങ്ങുന്ന പഴ്‌സ്ഉടമയ്ക്കു തിരികെ കൊടുത്തത് . കണയന്നൂര്‍ സ്വദേശിയായ റിട്ട. തപാല്‍വകുപ്പ് ജീവനക്കാരന്‍ മാത്യുവിന്റെ പഴ്‌സാണ് തിരിച്ചുകിട്ടിയത്.

മനോജിന് തിങ്കളാഴ്ച രാവിലെ ഒന്‍പതോടെയാണ് ആലപ്പുഴ കെ.എസ്.ആര്‍.ടി.സി. പരിസരത്തുനിന്ന് പഴ്‌സ് കിട്ടിയത്. ആ സമയത്ത് മേസ്തരിപ്പണിക്കാരനായ മനോജ് ഗുരുവായൂരിലേക്ക് പോകുകയായിരുന്നു. അപ്പോൾ ഒരു പഴ്‌സ് അദ്ദേഹത്തിന്റെ കണ്ണിൽ പ്പെടുകയും ഉടനെ തന്നെ സ്റ്റേഷന്‍ മാസ്റ്റരുടെ ഓഫീസിലേക്ക് പഴ്‌സ് കൈമാറി. തുടർന്ന് എന്‍ക്വയറി ഡ്യൂട്ടിയിലുണ്ടായിരുന്ന ചന്ദ്രലാല്‍ പണം എണ്ണി നോക്കി തിട്ടപ്പെടുത്തി. അപ്പോൾ കൃത്യം പഴ്‌സിൽ 24,000 രൂപ ഉണ്ടായിരുന്നു .

പഴ്‌സില്‍ നിന്ന് ലഭിച്ച ഡ്രൈവിങ് ലൈസന്‍സിന്റെ സഹായത്തോടെയാണ് ഉടമസ്ഥനെ കണ്ടുപിടിക്കാന്‍ സാധിച്ചത് . ശേഷം ചന്ദ്രലാല്‍, സുഹൃത്തായ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ ബന്ധപ്പെട്ടാണ് മാത്യുവിന്റെ നമ്പര്‍ സംഘടിപ്പിച്ചത്. എന്നിട്ട് കെ.എസ്.ആര്‍.ടി.സി. ഇന്‍സ്‌പെക്ടര്‍ സണ്ണി പോള്‍ പഴ്‌സ് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *