Your Image Description Your Image Description

ന്യൂഡൽഹി : കാർഷിക മേഖലക്കുള്ള വായ്പാ ലഭ്യത ഉറപ്പാക്കുവാൻ നബാർഡിന് കുറഞ്ഞ പലിശയ്ക്ക് റിസർവ് ബാങ്ക് ഫണ്ട് അനുവദിക്കണമെന്ന് ആൾ ഇന്ത്യ നബാർഡ് എംപ്ലോയീസ് അസോസിയേഷൻ. കേന്ദ്രത്തോട് പ്രമേയത്തിലൂടെയാണ് എംപ്ലോയീസ് അസോസിയേഷൻ തങ്ങളുടെ ആവശ്യമുന്നയിച്ചത്. 2023-24 ൽ റിസർവ് ബാങ്കിന്റെ വരുമാനം 2.75 ലക്ഷം കോടിയായിട്ടാണ് കണക്കാക്കിയിരുന്നത്. ഇത് 22000 കോടിക്കും 25750 കോടിക്കും ഇടയിലായിരിക്കും ഈ  ഫണ്ട് അനുവദിക്കുന്നത് . എന്നാ 1992 വരെയുള്ള കാലയളവിൽ തുക അനുവദിച്ചിരുന്നു. പക്ഷെ നിയോ ലിബറൽ നയങ്ങളുടെ അവതരണo മൂലം നിർത്തിവെയ്ക്കുകയും അതേസമയം കേന്ദ്ര സർക്കാരിന്റെ വർദ്ധിച്ചുവരുന്ന ധനക്കമ്മിയായി ഈ പണം ഉപയോഗിക്കുകയും ചെയ്തു.

ആദായനികുതി അടയ്ക്കുന്നതിൽ നിന്ന് നബാർഡിനെ കേന്ദ്ര സർക്കാർ ഒഴിവാക്കണമെന്നും ഗ്രാമീണ കാർഷിക മേഖലയിലേക്ക് പലിശ കുറഞ്ഞ വായ്പാ ലഭ്യത ഉറപ്പാക്കാൻ നബാർഡിന് ഈ തുക വിനിയോഗിക്കാമെന്നും നബാർഡ് എംപ്ലോയീസ് അസോസിയേഷൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *