Your Image Description Your Image Description

കൊച്ചി: ആലുവയില്‍ മൂന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവത്തിൽ പോലീസ് CCTV ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം . പറവൂര്‍ കവലയിലെ നിര്‍ധന പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തില്‍ നിന്നാണ് പെൺകുട്ടികളെ കാണാതായത്.

15,16,18 വയസ്സ് പ്രായമുള്ള പ്രായപൂര്‍ത്തിയാകാത്തവരടക്കമുള്ള പെൺകുട്ടികളെയാണ് കാണാതായത് . വ്യാഴാഴ്ച രാവിലെ തോട്ടക്കാട്ടുകരയിലുള്ള നിര്‍ധന പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തില്‍നിന്ന് ഇവരെ
കാണാതായതെന്നാണ് വിവരം ലഭിച്ചത് . തുടർന്ന് ആലുവ പോലീസിൽ പരാതി നൽക്കുകയും കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്‌തു .

പെണ്‍കുട്ടികളെ കാണാതായ വിവരം പുലര്‍ച്ചെ 4.30-ഓടെയാണ് സ്ഥാപനത്തിലുള്ളവർ അറിയുന്നത്. തുടര്‍ന്ന് സ്ഥാപനത്തിലെ സിസിടിവി പരിശോധിച്ചതില്‍ പുലര്‍ച്ചെ 12.30 ന് മൂന്ന് പെണ്‍കുട്ടികൾ പുറത്തേക്ക് പോകുന്നതായി ദൃശ്യത്തിൽ പതിഞ്ഞു . അതിനാൽ അന്വേഷണo പുരോഗമിക്കുന്നത് സിസിടിവി ദൃശ്യങ്ങളെ കേന്ദ്രീകരിച്ചാണ്.

Leave a Reply

Your email address will not be published. Required fields are marked *