Your Image Description Your Image Description

 

കൊച്ചി : പതിനാലുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഓൺലൈൻ ​ഗെയിമിലേക്ക് അന്വേഷണം ആരംഭിച്ച് പോലീസ്. കുട്ടിയുടെ അമ്മയുടെ ഫോണിൽ നിന്ന് ഡെവിൾ‌ എന്ന ഓൺലൈൻ ​ഗെയ്മ് ഇൻസ്റ്റാൾ ചെയ്തതായി പോലീസിന്റെ അന്വേഷണത്തിൽ നിന്ന് കണ്ടെത്തിയിരുന്നു . ‍അതിനാൽ ​ഇതിലെ ഗെയിമിൽ നൽകിയ ടാസ്ക്കാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം .

കുട്ടിയുടെ മൃതദേഹം മഴക്കോട്ടുകൊണ്ട് ശരീരമാകെ മൂടി കൈകളും കാലുകളും കെട്ടി വായിൽ ടേപ്പ് ഒട്ടിച്ച് ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു. മരിക്കുന്നതിന് മുമ്പ് കുട്ടി ഉപയോഗിച്ച മൊബൈൽ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് വേണ്ടി ലാബിലേക്ക് അയച്ചു. മരണം ദൂരൂഹമായ സാഹചര്യത്തിൽ ഓൺലൈൻ ഗെയിമാണോ മരണകാരണമെന്ന അന്വേഷണത്തിലേക്ക് പൊലീസിനെ എത്തിച്ചത്.

എറണാകുളം ചെങ്ങമനാട് വടക്കുഞ്ചേരി വീട്ടില്‍ ജെയ്മിയുടെ മകന്‍ അഗ്‌നലാണ് കഴിഞ്ഞ ദിവസo ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച്ച വൈകിട്ട് സ്‌കൂളില്‍ വിട്ട് വീട്ടിലെത്തി കുട്ടി ഭക്ഷണം കഴിച്ച് കഴിഞ്ഞ് മുറിയിലേക്ക് പോയ ശേഷമായിരുന്നു സംഭവം നടന്നത് . കുറെ നേരമായിട്ടും കുട്ടി വാതില്‍ തുറക്കാതായതോടെ പിതാവ് ചവിട്ടി തുറക്കുകയായിരുന്നു. അപ്പോൾ കുട്ടിയെ ഫാനിൽ തൂങ്ങിയ നിലയിലാണ് കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *