Your Image Description Your Image Description

ചെന്നൈ : മൂക്കുത്തി അമ്മൻ രണ്ടാം ഭാഗത്തിൽ നയൻതാര തന്നെയാണ് മൂക്കുത്തി അമ്മനായെത്തുക. മുൻപേ നയൻതാരയ്ക്ക് പകരം തൃഷയായിരിക്കും എത്തുക എന്ന എന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.

എന്നാൽ ഇപ്പോൾ ഔദ്യോ​ഗിക പ്രഖ്യാപനമെത്തിയതോടെ അഭ്യൂഹങ്ങൾക്കെല്ലാം വിരാമമായി .ആർജെ ബാലാജി, എൻ ജെ ശരവണൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ ഒന്നാം ഭാ​ഗം സംവിധാനം ചെയ്തത്. അതേസമയം ചിത്രത്തിൽ നായകവേഷത്തിൽ ആർജെ ബാലാജിയായിരുന്നു എത്തിയത് . ഉർവ്വശി, മൗലി, സ്മൃതി വെങ്കട്ട് തുടങ്ങിയവരായിരുന്നു മറ്റു പ്രധാന വേഷങ്ങളെ അവതരിപ്പിച്ചത് .

നിലവിൽ നയൻതാരയുടെ റോൾ മാത്രമാണ് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചത് . മറ്റു അഭിനേതാക്കളുടെ കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *