Your Image Description Your Image Description

മയാമി: കോപ്പ അമേരിക്ക ഫുട്‌ബോളിൽ അർജന്റീനയും കൊളംബിയയും നേർക്കുനേർവരുന്ന സാഹചര്യത്തിൽ ഫുട്‌ബോളിന്റെ ഫൈനൽ നിയന്ത്രിക്കാൻ ബ്രസീലിൽനിന്നുള്ള റഫറിപ്പട. അതിൽ മുഖ്യറഫറിയും രണ്ട് ലൈൻ റഫറിമാരും ബ്രസീലിൽനിന്നുള്ളവരാണ്. കൂടാതെ വാർ പരിശോധനയുടെ ചുമതലയുള്ള റഫറിമാരും ബ്രസീലുകാരനാണ്. അതേസമയം ആരാധകർക്കിടയിൽ ബ്രസീൽ റഫറിമാരെ കിരീടപ്പോരാട്ടത്തിന് നിയോഗിച്ചതിനെതിരേ സാമൂഹികമാധ്യമങ്ങളിൽ കടുത്ത വിമർശനമാണ് ഉയർന്ന് വന്നിരുന്നത് . തിങ്കളാഴ്ച പുലർച്ചെ 5.30-നാണ് കിരീടപ്പോരാട്ടം.

ഫൈനലിലെ മുഖ്യറഫറി റാഫേൽ ക്ലോസാണ് . 2020 കോപ്പയിൽ അർജന്റീന-പാരഗ്വായ് മത്സരം നിയന്ത്രിച്ചിരുന്നത് ക്ലോസായിരുന്നു. അന്ന് ക്ലോസിന്റെ തീരുമാനങ്ങൾക്കെതിരേ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി രംഗത്തുവന്നു. നാലുതവണ അർജന്റീനയുടെ മത്സരങ്ങൾ ക്ലോസ് നിയന്ത്രിച്ചിരുന്നു . ബ്രൂണോ പിറെസും റോഡ്രിഗോ കോറേയുമാണ് ലൈൻ റഫറിമാർ. റോഡോൾഫോ ടോസ്‌കിയാണ് വാർ റഫറി. വാറിന്റെ അസിസ്റ്റന്റ് റഫറി ഡാനിലോ മാനിസും ബ്രസീലുകാരനാണ്. ഫോർത്ത് റഫറി യുവാൻ ബെനിറ്റ്‌സും ഫിഫ്ത്ത് റഫറി എഡ്വാർഡോ കാർഡോസയും പാരഗ്വായിൽനിന്നുള്ളവരാണ്.

Leave a Reply

Your email address will not be published. Required fields are marked *