Your Image Description Your Image Description

ഛണ്ഡീഗഡ്: പഞ്ചാബിലെ ജലന്ധർ വെസ്റ്റ് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ മൊഹിന്ദര്‍ ഭഗതിന് ജയം .ആം ആദ്മി പാർട്ടി സ്ഥാനാർഥി മൊഹിന്ദര്‍ ഭഗതിന് അഭിമാനപോരാട്ടമായിരുന്നു മണ്ഡലത്തിൽ വച്ച് നടത്തിയത്. ബിജെപിയിലേക്ക് ചേർന്ന സിറ്റിങ് എംഎൽഎ ശീതൾ അങ്കുറലിനുള്ള പകരം വീട്ടൽ കൂടിയായിരുന്നു ഈ വിജയം .

ശീതൾ അംഗുറല്‍ എഎഎപി എംഎല്‍എയായി മാർച്ച് 28-ന് ബിജെപിയില്‍ ചേര്‍ന്നതിനെത്തുടര്‍ന്നാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. ശീതൾ ആ സമയത്ത് മത്സരിച്ചത്ബിജെപിയുടെ ടിക്കറ്റിലാണ് . അപ്പോൾ സുരീന്ദര്‍ കൗറാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായപ്പോൾ മുഖ്യമന്ത്രി ഭഗവന്ദ് മന്‍ ഇവിടെ വീട് വാടകയ്‌ക്കെടുത്ത് ക്യാമ്പ് ചെയ്താണ് എഎപിക്കായി പ്രചാരണം നടത്തിയത് .ശേഷം മൊഹിന്ദര്‍ ഭഗത് 37325 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു . ബിജെപി സ്ഥാനാർഥി ശീതള്‍ 17921 വോട്ടുകള്‍ നേടി രണ്ടാമതായി. 16757 വോട്ടുകളോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുരീന്ദര്‍ കൗര്‍ മൂന്നാമതുമായി.

മൊഹിന്ദര്‍ ഭഗത്കഴിഞ്ഞ വർഷമാണ് ബിജെപി വിട്ട് ആം ആദ്മി പാർട്ടിയിൽ എത്തിയത് . മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായിരുന്ന ചുന്നി ലാൽ ഭഗതിന്റെ മകൻ കൂടിയായ അദ്ദേഹം 2022-ൽ ഇതേ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിരുന്നെങ്കിലും ജയിച്ചിക്കാൻ സാധിച്ചില്ല . മൊഹിന്ദര്‍ ഭഗത് രണ്ട് പ്രാവശ്യം ജലന്ധറിൽ മത്സരിച്ചിരുന്നു. ഇദ്ദേഹം 1998-2001, 2017-2020 കാലയളവിൽ പഞ്ചാബ് ബിജെപി വൈസ് പ്രസിഡന്റ് ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *