Your Image Description Your Image Description

 

ഫത്തേപ്പുര്‍: പാമ്പുകടിയാല്‍ വലഞ്ഞ് യുവാവ്. എല്ലാ ശനിയാഴ്ചയുo യുവാവിനെ പാമ്പ് കടിച്ചത് ഏഴുതവണ . ഉത്തര്‍പ്രദേശിലെ ഫത്തേപ്പുരിലാണ് സംഭവം നടന്നത് . വികാസ് ദുബേ എന്ന യുവാവിനെയാണ് 40 ദിവസത്തിനിടെ ഏഴുതവണയാണ് പാമ്പ് കൊത്തിയത്. സംഭവo അന്വേഷിക്കാനായി മൂന്നംഗ വിദഗ്ധസംഘത്തിന് രൂപം നല്‍കിയതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ രാജീവ് നയന്‍ ഗിരി പറഞ്ഞു.

എല്ലാ ശനിയാഴ്ചയും ഒരാള്‍ക്ക് പാമ്പിന്റെ കടിയേല്‍ക്കുന്നുവെന്നത് വളരെ വിചിത്രമാണ്. ഇയാളെ പാമ്പ് തന്നെയാണോ കടിച്ചത് എന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. ഇയാളെ ചികിത്സിക്കുന്ന ഡോക്ടറുടെ ക്ഷമതയും പരിഗണിക്കേണ്ടതുണ്ട്. എല്ലാ ശനിയാഴ്ചയും പാമ്പുകടിയേല്‍ക്കുന്ന ആളെ എല്ലാ തവണയും ഒരേ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നു.ഒരുദിവസംകൊണ്ട് അയാള്‍ക്ക് ഭേദമാകുന്നു. ഇത് വളരെ വളരെ വിചിത്രമാണ്.’ -രാജീവ് നയന്‍ ഗിരി പറഞ്ഞു.

‘അതുകൊണ്ടാണ് ഞങ്ങള്‍ സംഭവം അന്വേഷിക്കാനായി വിദഗ്ധസംഘം രൂപവത്കരിച്ചത്. മൂന്ന് ഡോക്ടര്‍മാര്‍ അടങ്ങുന്ന വിദഗ്ധസംഘമാണ് ഇത് അന്വേഷിക്കുക. അന്വേഷണത്തിന് ശേഷം ഇതിന്റെ വസ്തുത ഞാന്‍ ജനങ്ങളോട് പറയും.’ -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പാമ്പ് കൊത്തിയതിന്റെ ചികിത്സയ്ക്കായി ഒരുപാട് പണം ഇതിനകം ചെലവായെന്ന് പറഞ്ഞ് വികാസ് ദുബേ കളക്ടറേറ്റില്‍ വന്നിരുന്നു. സര്‍ക്കാരില്‍നിന്ന് സാമ്പത്തികസഹായo വേണമെന്ന് അയാള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ ആന്റി-സ്‌നേക്ക് വെനം സൗജന്യമായി ലഭിക്കുമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.’ -മെഡിക്കല്‍ ഓഫീസര്‍ രാജീവ് നയന്‍ ഗിരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *