Your Image Description Your Image Description

 

സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാനകേന്ദ്രമായി അബുദാബിയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2024-ലെ പ്രമുഖ ട്രാവല്‍ ആന്‍ഡ് ടൂറിസം പ്ലാറ്റ്‌ഫോമായ ട്രിപ്പ് അഡൈ്വസറിന്റെ റിപ്പോര്‍ട്ട് പ്രകാരമാണിത് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് . മസ്ജിദിന് ലോകത്തെ പ്രധാന ആകര്‍ഷകകേന്ദ്രങ്ങളില്‍ നിന്നുമായി പത്താംസ്ഥാനവും ലഭിക്കുകയുണ്ടായി .

80 ലക്ഷത്തിലേറെ അഭിപ്രായങ്ങളും 25-ലേറെ ലോകോത്തര ആകര്‍ഷണങ്ങളും വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു അംഗീകാരം മസ്ജിദിന് ലഭിക്കാൻ കാരണമായത് .

സാംസ്‌കാരിക, ചരിത്രാനുഭവങ്ങള്‍ സമ്മാനിക്കുന്ന വിഭാഗത്തില്‍ ലോകത്തെ പ്രധാന ആകര്‍ഷക കേന്ദ്രങ്ങളില്‍ മസ്ജിദ് മൂന്നാംസ്ഥാനത്താണ്. സന്ദര്‍ശകര്‍ക്ക് മികച്ച അനുഭവങ്ങള്‍ സമ്മാനിക്കുന്നതിന് മസ്ജിദിന്റെ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് ഡയറക്ടര്‍ ജനറല്‍ ഡോ. യൂസിഫ് അല്‍ ഒബൈദ്ലി പറഞ്ഞു.

വർഷങ്ങളായി വിവിധ രാജ്യക്കാരായ 70 ലക്ഷത്തിലേറെപ്പേര്‍ മസ്ജിദ് സന്ദര്‍ശിക്കുന്നുണ്ട്. ഇതില്‍ 80 ശതമാനവും യു.എ.ഇ.ക്ക് പുറത്തുള്ളവരാണ്. എന്നാൽ ഇതിലേറെയും ഇന്ത്യയിൽ നിന്ന് ഉള്ളവരാണ് എന്നാണ് കണക്കുകൾ നൽക്കുന്ന സൂചന .

Leave a Reply

Your email address will not be published. Required fields are marked *