Your Image Description Your Image Description

തിരുവനന്തപുരം : പിഎസ്‌സി അംഗങ്ങളുടെ നിയമനം സുതാര്യമാണെന്നും ആർക്ക് വേണമെങ്കിലും അന്വേഷിക്കാമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. ആരോപണങ്ങളിൽ പാർട്ടിയും സർക്കാരും ആവശ്യമായ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

പണം വാങ്ങി നിയമനം നടത്തുന്ന രീതി സിപിഐ എമ്മിനില്ല. ആരെങ്കിലും സ്വീകരിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റായ രീതിയിലുള്ള സമീപനങ്ങളാണ്. അത് സംബന്ധിച്ച് പാർട്ടി അന്വേഷിച്ച് നടപടി സ്വീകരിക്കും. പൊലീസ് അന്വേഷിക്കേണ്ട, സിബിഐ അന്വേഷിക്കേണ്ട, ഇഡി അന്വേഷിക്കേണ്ട എന്നൊന്നും പറഞ്ഞിട്ടില്ല. ആരുവേണമെങ്കിലും അന്വേഷിച്ചോട്ടെ. ഒരു തരത്തിലുള്ള തെറ്റായ പ്രവണതയേയും പാർട്ടി വെച്ച് പൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *