Your Image Description Your Image Description

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് റിസർച്ചും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും ചേർന്ന് 31നു ബ്രെറ്റ് (Biomedical Research Eligibility Test) എന്ന 2 മണിക്കൂർ പരീക്ഷ നടത്തുന്നു. യോഗ്യത നേടുന്നവർക്ക് ജൂനിയർ റിസർച് ഫെലോഷിപ്പിന് അർഹത ലഭിക്കും. 9നു രാത്രി 11.50 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. https://exams.nta.ac.in.

ജീവശാസ്ത്രം, സുവോളജി, ബോട്ടണി, ബയോമെഡിക്കൽ / ഫൊറൻസിക് / എൻവയൺമെന്റൽ / ബയളോജിക്കൽ / ന്യൂറോ / വെറ്ററിനറി / ഫാർമസ്യൂട്ടിക്കൽ / സയൻസസ്, മൈക്രോബയോളജി, ബയോകെമിസ്ട്രി, ജനറ്റിക്സ്, ബയോടെക്നോളജി, ബയോഫിസിക്സ്, ബയോഇൻഫർമാറ്റിക്സ്, ഫുഡ് ആൻഡ് ന്യൂട്രീഷൻ, മോളിക്യുലർ ബയോളജി, ഇക്കോളജി, ഇമ്യൂണോളജി, ഴ്സിങ്, ബയോസ്റ്റാറ്റിക്സ്, ഫാർമക്കോളജി, പബ്ലിക് ഹെൽത്ത്, സോഷ്യൽ വർക് ‌ഇവയൊന്നിൽ 55% മാർക്കോടെ മാസ്റ്റർ ബിരുദം വേണം; പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 50% മതി. പ്രായപരിധിയും പാലിക്കണം.

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *