Your Image Description Your Image Description

ചെന്നൈ: തമിഴ്നാട് കല്പിതസർവകലാശാലകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ ഒരുങ്ങുന്നു . കല്പിത സർവകലാശാലകളിലെ സ്വകാര്യവത്കരണവും വാണിജ്യവത്കരണത്തിലും നിയന്ത്രണo ഏർപ്പെടുത്താനാണ് തമിഴ്‌നാട് സർക്കാർ ഒരുങ്ങുന്നത് . സംസ്ഥാന വിദ്യാഭ്യാസ നയരൂപവത്കരണ സമിതിയുടെ ശുപാർശപ്രകാരമാണ് എങ്ങനെ ഒരു നീക്കം .കല്പിത സർവകലാശാലകളെ നിയന്ത്രിക്കാനും പ്രവർത്തനം കാര്യക്ഷമമാക്കാനുമായി റെഗുലേറ്ററിബോഡി സ്ഥാപിക്കണമെന്നാണ് സമിതിയുടെ പ്രധാന ശുപാർശ. ഇതിന്റെ അടിസ്ഥാനത്തിൽ വൈകാതെ നടപടിസ്വീകരിക്കുമെന്ന് സർക്കാർവൃത്തങ്ങൾ വ്യക്തമാക്കി.

സ്വകാര്യ, പൊതു വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് തുല്യപദവി നൽകുന്ന ദേശീയ വിദ്യാഭ്യാസനയത്തിന് കടകവിരുദ്ധമാണ് തമിഴ്‌നാടിന്റെ ഈ നടപടി. റെഗുലേറ്ററിബോഡി വരുന്നതോടെ തമിഴ്‌നാട്ടിലെ കല്പിത സർവകലാശാലകളിൽ വിദ്യാർഥിപ്രവേശനം, ഫീസ് ഘടന, അധ്യാപക-അനധ്യാപക ജീവനക്കാർക്കുള്ള വേതനവ്യവസ്ഥകൾ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾക്ക് പ്രത്യേക നിയന്ത്രണങ്ങൾവരും.

സംസ്ഥാന സർക്കാരിന്റെ സംവരണ നയങ്ങളും കല്പിത സർവകലാശാലകൾക്ക് കൃത്യമായി പിന്തുടരേണ്ടിവരും.തമിഴ്‌നാട്ടിൽ സ്വകാര്യസ്ഥാപനങ്ങളെ അപേക്ഷിച്ച് ഉന്നതവിദ്യാഭ്യാസ രംഗത്ത് സർക്കാർ പങ്കാളിത്തം കുറവാണ്. ഇതു പരിഹരിക്കാനായി സംസ്ഥാനത്തുടനീളം കൂടുതൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ സർക്കാർ ഒരുക്കും.

കോഴ്‌സുകളുടെ കാലാവധിയും പരീക്ഷനടത്തിപ്പും മൂല്യനിർണയവും ഉൾപ്പെടെയുള്ള കാര്യങ്ങളിലും മാറ്റങ്ങളുണ്ടാക്കാൻ നയരൂപവത്കരണസമിതി സർക്കാരിനു ശുപാർശ നൽകി.തമിഴ്നാട് സ്റ്റേറ്റ് കൗൺസിൽ ഫോർ ഹയർ എജുക്കേഷൻ നിയമത്തിൽ ഭേദഗതികൾ വരുത്താനും സംസ്ഥാനത്തെ സർവകലാശാലകൾ കൺസോർഷ്യമായി ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും സമിതി ചൂണ്ടിക്കാണിക്കുന്നുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *