Your Image Description Your Image Description

കംമ്പയിന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ എക്‌സമിനേഷന്‍ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഇതുമായി ബന്ധപ്പെട്ട വിശദവിജ്ഞാപനം എസ്എസ്‌സി പ്രസിദ്ധീകരിച്ചു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം.ഗ്രൂപ്പ് ബി,ഗ്രൂപ്പ് സി വിഭാഗത്തിലാണ് ഒഴിവുകള്‍.17,727 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

44,900-1,42,400 രൂപ ശമ്പള സ്‌കെയിലുള്ള തസ്തികകള്‍.

അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ (സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് സര്‍വീസ്, ഇന്റലിജന്‍സ് ബ്യൂറോ, റെയില്‍വേ, വിദേശകാര്യമന്ത്രാലയം, എ.എഫ്.എച്ച്.ക്യു, ഇലക്ട്രോണിക്‌സ്-ഐ.ടി. മന്ത്രാലയം, മറ്റ് വകുപ്പുകള്‍), ഇന്‍സ്‌പെക്ടര്‍ (സെന്‍ട്രല്‍ എക്‌സൈസ്-സി.ബി.ഐ.സി.), ഇന്‍സ്‌പെക്ടര്‍ (പ്രിവെന്റീവ് ഓഫീസര്‍ (സി.ബി.ഐ.സി.), ഇന്‍സ്‌പെക്ടര്‍ (എക്‌സാമിനര്‍-സി.ബി.ഐ.സി.), അസിസ്റ്റന്റ് എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ (റവന്യൂ), സബ് ഇന്‍സ്‌പെക്ടര്‍ (സി.ബി.ഐ.), ഇന്‍സ്‌പെക്ടര്‍ പോസ്റ്റ്സ് (പോസ്റ്റ്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍), ഇന്‍സ്‌പെക്ടര്‍ (സെന്‍ട്രല്‍ ബ്യൂറോ ഓഫ് നാര്‍ക്കോട്ടിക്‌സ്).

35,400-1,12,400 രൂപ ശമ്പള സ്‌കെയിലുള്ള തസ്തികകള്‍

അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ (വിവിധ വകുപ്പുകള്‍/ മന്ത്രാലയങ്ങള്‍), എക്‌സിക്യുട്ടീവ് അസിസ്റ്റന്റ് (സി.ബി.ഐ.സി.), റിസര്‍ച്ച് അസിസ്റ്റന്റ് (മനുഷ്യാവകാശ കമ്മിഷന്‍), ഡിവിഷണല്‍ അക്കൗണ്ടന്റ് (സി.ആന്‍ഡ് എ.ജി.), സബ് ഇന്‍സ്‌പെക്ടര്‍ (എന്‍.ഐ.എ.), സബ് ഇന്‍സ്‌പെക്ടര്‍ (എന്‍.ഐ.എ.), സബ് ഇന്‍സ്‌പെക്ടര്‍/ ജൂനിയര്‍ ഇന്റലിജന്‍സ് ഓഫീസര്‍ (നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ), ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍).

29,200-92,300 രൂപ ശമ്പള സ്‌കെയിലുള്ള തസ്തികകള്‍

ഓഡിറ്റര്‍ (സി.ആന്‍ഡ്.എ.ജി., സി.ജി.ഡി.എ. ഓഫീസുകള്‍, മറ്റ് മന്ത്രാലയങ്ങള്‍), അക്കൗണ്ടന്റ് (സി.ആന്‍ഡ്.എ.ജി., കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്സ്), അക്കൗണ്ടന്റ് / ജൂനിയര്‍ അക്കൗണ്ടന്റ് (വിവിധ വകുപ്പുകള്‍/ മന്ത്രാലയങ്ങള്‍).

25,500-81,100 രൂപ ശമ്പള സ്‌കെയിലുള്ള തസ്തികകള്‍

പോസ്റ്റല്‍ അസിസ്റ്റന്റ്/ സോര്‍ട്ടിങ് അസിസ്റ്റന്റ് (തപാല്‍ വകുപ്പ്), സീനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് / അപ്പര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്സ് (സി.എസ്.സി.എസ്. കേഡര്‍ ഒഴികെയുള്ള മന്ത്രാലയങ്ങള്‍ക്ക് കീഴിലെ ഓഫീസുകള്‍), സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് (മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസസ്), ടാക്‌സ് അസിസ്റ്റന്റ് (സി.ബി.ഡി.ടി., സി.ബി.ഐ.സി.), സബ് ഇന്‍സ്‌പെക്ടര്‍ (സെന്‍ട്രല്‍ ബ്യൂറോ ഓഫ് നാര്‍കോട്ടിക്‌സ്).

ബിരുദമാണ് യോഗ്യത. അവസാന വര്‍ഷ ബിരുദവിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം എന്നാല്‍ 01.08.2024 തീയതികുള്ളില്‍ ബിരുദം യോഗ്യത ലഭിക്കണം.രണ്ട് ഘട്ടങ്ങളിലായിട്ടാണ് പരീക്ഷ. ടയര്‍ 1 പരീക്ഷ 2023 സെപ്റ്റംബര്‍/ ഒക്ടോബറിലും ടയര്‍ II പരീക്ഷ ഡിസംബറിലും നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.

ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലായ് 24. ജൂലായ് 25 വരെ അപേക്ഷ ഫീസ് അടയ്ക്കാം.100 രൂപയാണ് അപേക്ഷ ഫീസ്. സംവരണ വിഭാഗങ്ങള്‍, വിമുക്ത ഭടന്‍, വനിതകള്‍ എന്നിവര്‍ക്ക് ഫീസില്ല. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റില്‍ സന്ദര്‍ശിക്കാം: https://ssc.gov.in

Leave a Reply

Your email address will not be published. Required fields are marked *