Your Image Description Your Image Description

സിംഗപ്പൂർ : രണ്ടു സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മർദനമേറ്റയാൾ മരിച്ച സംഭവത്തിൽ ഇന്ത്യൻ വംശജനായ ശ്രാവിൺ ജയ് നായർക്ക് (25) ജയിൽ ശിക്ഷ വിധിച്ചു . 12 മാസവും 8 ആഴ്ചയും തടവുശിക്ഷയും 2000 സിംഗപ്പൂർ ഡോളർ പിഴയുമാണ് കോടതി ശിക്ഷയായി വിധിച്ചത്. ഓർക്കഡ് മേഖലയിലെ ഹോട്ടലിൽ മർദനത്തിന് ഇരയായത് മുഹമ്മദ് ഇസ്രത് മുഹമ്മദ് ഇസ്മയേൽ എന്നയാളാണ് .

തുടർന്ന് ഇയാൾ ആശുപത്രിയിൽ മരിച്ചു. ശ്രാവിണയും ഇസ്രത്തിയും 2023 ഓഗസ്റ്റ് 20നാണ് ഏറ്റുമുട്ടിയത്. കേസിൽ മൊത്തം 10 പ്രതികളുണ്ട്. അതിൽ കൊലക്കുറ്റo ചുമത്തിയിട്ടുള്ളത് അശ്വിൻ പാച്ചൻപിള്ള സുകുമാരന് (29) എതിരെയാണ് . ശ്രാവിണിന്റെ ശിക്ഷ മാത്രമാണ്
പ്രഖ്യാപിച്ചിരിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *