Your Image Description Your Image Description

തലശേരി മലബാർ കാൻസർ സെന്ററിൽ ‌സ്റ്റൈപ്പന്റോടെ വിവിധ ഫെലോഷിപ് പ്രോഗ്രാമുകളിൽ അവസരം. 18 ഒഴിവുണ്ട്‌. 1-2 വർഷം വരെയാണ് ഫെലോഷിപ് കാലാവധി. ജൂലൈ 4 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഒഴിവുള്ള പ്രോഗ്രാമുകൾ: ഹൈപ്രിസിഷൻ റേഡിയോതെറപ്പി, ഗൈനക്കോളജിക് ഓങ്കോളജി, അഫെറെസിസ് മെഡിസിൻ, ഓങ്കോഅനസ്തീസിയോളജി, ഹെമറ്റോ ഓങ്കോളജി ആൻഡ് ബിഎംടി, ഹെഡ് ആൻഡ് നെക് പതോളജി, ഓങ്കോ പതോളജി, മോളിക്യുലർ പതോളജി, സോളിഡ് ട്യൂമർ ഓങ്കോളജി, സൈ ഓങ്കോളജി, ഓങ്കോളജി സോഷ്യൽ വർക്, ഓങ്കോളജി ന്യൂട്രിഷ്യൻ. സീനിയർ റസിഡന്റുമാരുടെ ഒഴിവിലേക്ക്‌ കരാർ നിയമനവുമുണ്ട്‌. റേഡിയേഷൻ ഓങ്കോളജി, അനസ്‌തീസിയോളജി, ഇമേജോളജി വിഭാഗങ്ങളിലായി 6 ഒഴിവുകളാണുള്ളത്‌. ജൂലൈ 20 വരെ ഓൺലൈനായി അപേക്ഷിക്കാം.

യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ എംഡി/ഡിഎൻബി. പ്രായപരിധി: 45 വയസ്‌. വെബ്‌സൈറ്റ്‌: www.mcc.kerala.gov.in തിരുവനന്തപുരം റീജനൽ ക്യാൻസർ സെന്ററിലെ പ്രോജക്‌ട് അസോസിയേറ്റ് തസ്തികയിൽ ഒരു ഒഴിവുണ്ട്‌. കരാർ നിയമനമാണ്‌. ജൂലൈ 5 വരെ അപേക്ഷിക്കാം. വെബ്‌സൈറ്റ്‌: www.rcctvm.gov.in

 

 

Leave a Reply

Your email address will not be published. Required fields are marked *