Your Image Description Your Image Description

നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ​ഗോപിക്ക് പിറന്നാളാശംസകൾ നേർന്നതിന് പിന്നാലെ നടൻ ഷമ്മി തിലകനെതിരെ സൈബർ ആക്രമണം. ഫെയ്സ്ബുക്കിൽ ഷമ്മി തിലകൻ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെയാണ് അധിക്ഷേപ കമന്റുകൾ വന്നിരിക്കുന്നത് . ഇതിനെതിരെ ശക്തയായിട്ടാണ് ഷമ്മി തിലകൻ മറുപടി നൽകിയിരിക്കുന്നത് .

ശ്രുതികളിൽ തിളങ്ങുന്ന സാന്നിധ്യം. ശ്രേഷ്ഠതയാൽ നിറഞ്ഞ പോരാളി, സിനിമയും സേവനവും ഒരുമിച്ചു ചേർന്ന, തൃശ്ശൂരിന്റെ മിടുക്കൻ നായകൻ, സംഗീതമാം ജീവിത പാതയിൽ, സന്തോഷങ്ങൾ നിറയട്ടെ എന്നും, പിറന്നാളാശംസകൾ പ്രിയ സുഹൃത്തേ.. സ്നേഹത്തിൻ പര്യായമേ’, എന്നായിരുന്നു സുരേഷ് ​ഗോപിക്കുള്ള ഷമ്മി തിലകന്റെ പിറന്നാൾ ആശംസ. കുറിപ്പിനൊപ്പം സുരേഷ് ഗോപിയുടെ ചിത്രവും ഷമ്മി തിലകൻ പങ്കുവച്ചിരുന്നു.

ഇതിനുതാഴെ രൂക്ഷമായ ഭാഷയിലുള്ള ആക്രമണമാണ് നടത്തിയിരിക്കുന്നത് . ‘താങ്കളിൽ നിന്നും ഇത്രയും പ്രതീക്ഷിച്ചില്ല. കാരണം നിങ്ങൾക്ക് അവരാരെങ്കിലും നല്ലൊരു അവസരം ഉണ്ടാക്കിതന്നിട്ടില്ല’ എന്നായിരുന്നു ഒരു കമന്റ്. ‘ആ ഇവരിൽ സുരേഷ് ജിയെ ഉൾപ്പെടുത്തേണ്ടതില്ല. ഉണ്ടാക്കി തന്നിട്ടില്ലായിരിക്കാം, എന്നാൽ മണ്ണുവാരിയിട്ടിട്ടില്ല’ ന്നായിരുന്നു ഇതിനോടുള്ള ഷമ്മി തിലകന്റെ മറുപടി. ഷമ്മി തിലകന്റെ പിതാവും അന്തരിച്ച നടനുമായ തിലകന്റെ പേരുപോലും കമന്റുകളിൽ വലിച്ചിഴയ്ക്കപ്പെട്ടിട്ടുണ്ട് . അതേസമയം നിരവധി പേർ ഷമ്മി തിലകന് പിന്തുണയുമായും എത്തുന്നുണ്ട്.

സുരേഷ് ​ഗോപിയെ പിന്തുണച്ച് ഷമ്മി തിലകൻ ഇതിന് മുമ്പും സോഷ്യൽ മീഡിയിൽ പോസ്റ്റിട്ടി ട്ടുണ്ട്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച സുരേഷ് ​ഗോപിക്ക് ആശംസ നേർന്ന് കൊണ്ട് സുരേഷ് ജീ… നിങ്ങൾ പൊളിയാണ്..! എന്നായിരുന്നു ഷമ്മി തിലകൻ കുറിച്ചിരുന്നത് .

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *