Your Image Description Your Image Description

ന്യൂഡൽഹി: ഡൽഹിൽ മഴ വന്നതോടെ വെള്ളക്കെട്ടും ഗതാഗത തടസ്സവും അനുഭവപ്പെട്ടതോടെ നഗരവാസികൾ ദുരിതത്തിലായി.. .സാമൂഹ്യമാധ്യമങ്ങളിൽ വാഹനങ്ങൾ വെള്ളത്തിൽ മുങ്ങിയതിന്‍റെയും കിലോമീറ്ററുകൾ നീളുന്ന ഗതാഗതക്കുരുക്കിന്‍റെയും ദൃശ്യങ്ങൾ ഒക്കെ തന്നെ പ്രചരിക്കുന്നുണ്ട്. അതേസമയം കനത്ത മഴയിൽ പരിസര പ്രദേശങ്ങൾ ഒക്കെ വെള്ളത്തിനടിയിലായതിനാൽ സാകേത് മെട്രോ സ്റ്റേഷനിൽ എത്തിപ്പെടാൻ കഴിയാതെ യാത്രക്കാരും പ്രതിസന്ധിയിലായി. വസന്ത് വിഹാർ പ്രദേശത്ത് കെട്ടിടത്തിൻ്റെ നിർമാണപ്രവർത്തങ്ങൾ പുരോഗമിക്കുമ്പോൾ മതിൽ ഇടിഞ്ഞ് മൂന്ന് തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽപ്പെട്ടു. നിർമാണസ്ഥലത്തിന് സമീപം താൽക്കാലിക കൂരകളിൽ താമസിച്ചിരുന്ന തൊഴിലാളികളാണ് അപകടത്തിൽ പ്പെട്ടത് . തുടർന്ന് സംഭവം അറിഞ്ഞ് എൻഡിആർഎഫും അഗ്നിശമന സേനയും പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്.

ഡൽഹിയിൽ വ്യാഴാഴ്ചയും വെള്ളിയാഴ്ച രാവിലെയുമായി 154 മില്ലിമീറ്റർ മഴ ലഭിച്ചതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. കനത്ത മഴയിൽ ടെർമിനൽ ഒന്നിലെ മേൽക്കൂരയുടെ ഒരുഭാഗം വാഹനങ്ങൾക്ക് മുകളിലേക്ക് പതിച്ച് അപകടത്തിൽ വെള്ളിയാഴ്ച രാവിലെ ഒരാൾ മരണപ്പെട്ടിരുന്നു . അതേസമയം അപകടത്തിൽ എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. അടുത്ത രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ തലസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ മൺസൂൺ മഴയെത്തുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

Leave a Reply

Your email address will not be published. Required fields are marked *