Your Image Description Your Image Description

ന്യൂയോര്‍ക്ക്: ഹാരി പോട്ടര്‍ യു.എസില്‍ നടന്ന ലേലത്തില്‍ നേടിയത് 15.85 കോടി രൂപ . ഹാരി പോട്ടര്‍ പരമ്പരയിലെ ആദ്യ പുസ്തകത്തിന്റെ പുറംചട്ടയായ ജലച്ചായചിത്രത്തിന് വേണ്ടി യു.എസിലെ ലേലത്തില്‍ വച്ചാണ് 19 ലക്ഷം ഡോളര്‍ (15.85 കോടി രൂപ) നേടിയത് . ജെ.കെ. റോളിങ്ങിന്റെ ഹാരി പോട്ടര്‍ നോവലുകളുമായി ബന്ധപ്പെട്ട കലാസൃഷ്ടി ഇത്രയും ഉയര്‍ന്ന തുകയ്ക്ക് വിറ്റുപോകുന്നത് ആദ്യമായിട്ടാണ് .

1997- ൽ തോമസ് ടെയ്ലറാണ് ആദ്യ പുസ്തകമായ ‘ഫിലോസഫേഴ്‌സ് സ്റ്റോണി’ന്റെ പുറംചട്ടയ്ക്കുവേണ്ടി ഈ ചിത്രം വരച്ചത്. ശേഷം സോത്ത്ബിയ എന്ന ലേലസ്ഥാനപമാണ് ചിത്രം ലേലത്തിനുവെച്ചത്. എന്നാൽ അതേ സമയം ഇതു സ്വന്തമാക്കിയ വ്യക്തിയുടെ വിവരം ഇതുവരെയും പുറത്തുവിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *