Your Image Description Your Image Description

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഭീഷണി സൃഷ്ടിച്ച് കൊണ്ട് റഷ്യന്‍ ഉപഗ്രഹത്തിന്റെ പൊട്ടിത്തെറി. ബുധനാഴ്ച രാത്രി 9.30 ഓടെയാണ് ഉപഗ്രഹം പൊട്ടിത്തെറിച്ചത് . എന്നാൽ ഇതിന് കാരണം എന്തെന്ന് ഇതുവരെയും വ്യക്തമല്ല. പൊട്ടിത്തെറിയ്ക്ക് ശേഷം അവിടം രൂപപ്പെട്ട അവശിഷ്ടങ്ങള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് ഭീഷണിയാവുന്ന സാഹചര്യം വന്നതോടെ നിലയത്തിലുള്ള സഞ്ചാരികളെ ഒരു മണിക്കൂറോളം സുരക്ഷിത ഭാഗത്തേക്ക് മാറ്റേണ്ടി നിർത്തേണ്ട അവസ്ഥയുണ്ടായി .

പൊട്ടിത്തെറിച്ചത് റഷ്യയുടെ RESURS-P1 എന്ന ഭൗമനിരീക്ഷണ ഉപഗ്രഹമാണ് .തകർച്ചയിൽ ഉപഗ്രഹം നൂറിലേറെ കഷ്ണങ്ങളായി ഭ്രമണപഥത്തില്‍ ചിതറിയെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ അതേസമയം ഉപഗ്രഹ തകര്‍ന്നതുമായി ബന്ധപ്പെട്ട് റഷ്യന്‍ ബഹിരാകാശ ഏജന്‍സി ഇതുവരെയും പ്രതികരിച്ചിട്ടില്ല.

നിലവില്‍ ഈ അവശിഷ്ടങ്ങളില്‍ നിന്ന് മറ്റ് ഉപഗ്രഹങ്ങള്‍ക്ക് ഭീഷണിയില്ലെന്ന് യുഎസ് സ്‌പേസ് കമാന്റ് പറഞ്ഞു. യുഎസ് ഏജന്‍സിയായ
യുഎസ് സ്‌പേസ് കമാന്റ്ബഹിരാകാശ അവശിഷ്ടങ്ങളെ നിരീക്ഷിക്കുന്നത് . ഇതിന്റെ പ്രവർത്തനം എല്ലാം നടക്കുന്നത് ആഗോളതലത്തിലുള്ള നിരവധി സ്‌പേസ് ട്രാക്കിങ് റഡാറുകളുടെ സഹായത്തോടെയാണ് . വ്യാഴാഴ്ച ഉച്ചയോടെ 180 കഷ്ണങ്ങള്‍ സ്‌പേസ് കമാന്റ് വ്യാഴാഴ്ച ഉച്ചയോടെ കണ്ടെത്തിയിരുന്നു .

ഉപഗ്രഹം 355 കിലോമീറ്റര്‍ ഉയരത്തില്‍ ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ വെച്ചാണ് തകര്‍ന്നത്. സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളും ചൈനയുടെ സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളും ചൈനയുടെ സ്‌പേസ് സ്റ്റേഷനുമെല്ലാം സ്ഥിതി ചെയ്യുന്നത് ഈ ഒരു ഭ്രമണ പഥത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *