Your Image Description Your Image Description

രാഷ്ട്രീയപ്രവർത്തനത്തിനൊപ്പം സിനിമയും മുന്നോട്ടുകൊണ്ടുപോകുമെന്ന് തീരുമാനിച്ച് കേന്ദ്രസഹമന്ത്രികൂടിയായ നടൻ സുരേഷ് ​ഗോപി. ഈ വരുന്ന ഓ​ഗസ്റ്റ് 18-ന് പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിനോട് ഡൽഹിയിൽ സംസാരിക്കുകയായിരുന്നു സുരേഷ് ​ഗോപി ഇക്കാര്യം പറഞ്ഞത് .

ഉടൻ ചിത്രീകരണാരംഭിക്കുന്ന സിനിമയിൽ ഓണത്തിനോടനുബന്ധിച്ചായിരിക്കും താൻ ജോയിൻ ചെയ്യുകയെന്ന് സുരേഷ് ​ഗോപി പറഞ്ഞു. ബജറ്റ് സെഷൻ കഴിഞ്ഞ് ബജറ്റ് നിർദേശങ്ങൾ സ്വീകരിച്ച് തന്റെ ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്തുതീർക്കും. ഓഫീസിനുവേണ്ട മാർ​ഗനിർദേശങ്ങൾ നൽകും. നടപ്പിലാക്കുന്നത് അവർ ചെയ്തോളും. ആ സമയത്തായിരിക്കും സിനിമ ചെയ്യുകയെന്ന് സുരേഷ് ​ഗോപി പറഞ്ഞു.

ഒറ്റക്കൊമ്പൻ ആണ് ചെയ്യുന്ന ചിത്രങ്ങളിലൊന്ന്. വേറെയും രണ്ട് പ്രോജക്റ്റുകളുണ്ട്. അതിൽ ഏതാണോ ആദ്യം തയ്യാറാവുന്നത്, ആ സിനിമ ചെയ്യുമെന്നും സുരേഷ് ​ഗോപി വ്യക്തമാക്കി. ബുധനാഴ്ച താരത്തിന്റെ 66-ാം പിറന്നാളായിരുന്നു. അദ്ദേഹo തന്റെ പിറന്നാൾ ദിനo ചിലവിട്ടത് സ്പീക്കർ തിരഞ്ഞെടുപ്പ് പ്രമാണിച്ച് പാർലമെന്റിലായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *