Your Image Description Your Image Description

ബെം​ഗളൂരു: ​വീടിനുമുകളിലേക്ക് മതിൽ ഇടിഞ്ഞുവീണ അപകടത്തിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. മംഗലാപുരത്ത് വീടിനുമുകളിലേക്കാണ് അയൽവാസിയുടെ മതിൽ ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചത് . ബുധനാഴ്ച പുലർച്ചെ കേരളം-കർണാടക അതിർത്തി പ്രദേശമായ ഉള്ളാൾ മദനി ന​ഗർ മേഖലയിലാണ് അപകടം നടന്നത് .

മം​ഗലാപുരം പോർട്ടിലെ ജീവനക്കാരനായ യാസിർ, ഭാര്യ മറിയുമ്മ, ഇവരുടെ രണ്ട് കുട്ടികൾ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഏറെ പണിപ്പെട്ടാണ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ഇവരുടെ മൃതദേഹങ്ങൾ പുറത്തെടുക്കാനായത്.

 

Leave a Reply

Your email address will not be published. Required fields are marked *