Your Image Description Your Image Description

പ്രധാന ഓൺലൈൻ ബിരുദ പ്രോഗ്രാമുകൾ ചുവടെ: ഐഐടി മദ്രാസ്: ബിഎസ് ഡേറ്റാ സയൻസ് ആൻഡ് ആപ്ലിക്കേഷൻസ് യോഗ്യത: പ്ലസ്ടു. ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ക്വാളിഫയർ കോഴ്സും തുടർന്നുള്ള പരീക്ഷയും വിജയകരമായി പൂർത്തിയാക്കുന്നവർക്കു ഫൗണ്ടേഷൻ തലത്തിലേക്കു പ്രവേശനം ലഭിക്കും. ജെഇഇ അഡ്വാൻസ്ഡ് പരീക്ഷകൾ പൂർത്തീകരിച്ചവർ ക്വാളിഫയർ ടെസ്റ്റ് എഴുതേണ്ട. വെബ്സൈറ്റ്: study.iitm.ac.in/ds/

ഐഐടി മദ്രാസ് നടത്തുന്ന ബിഎസ് ഇലക്ട്രോണിക് സിസ്റ്റംസ് പ്രോഗ്രാമിനും സമാനമായ പ്രവേശന പ്രക്രിയയാണ്. പ്ലസ്ടുവിനു ഫിസിക്സ് പഠിച്ചിരിക്കണം. വെബ്സൈറ്റ്: study.iitm.ac.in/ es/ഐഐടി ഗുവാഹത്തി: ബിഎസ്‌സി ഡേറ്റാ സയൻസ് ആൻഡ് കംപ്യൂട്ടിങ് പ്ലസ്ടുവിനു മാത്‌സ് പഠിച്ചിരിക്കണം. അടിസ്ഥാന ഗണിതത്തിലുള്ള ഒരു ഓൺലൈൻ കോഴ്സ് പൂർത്തിയാക്കണം. ഈ കോഴ്സിലെയും 10,12 ക്ലാസുകളിലെയും പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. വെബ്സൈറ്റ്: iitg.ac.in/acad/admissions/online (മേൽപറഞ്ഞ കോഴ്സുകൾക്കു പ്രായപരിധിയില്ല. നിശ്ചിത വിഷയങ്ങൾ പൂർത്തിയാക്കി സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ബിഎസ്‌സി യോഗ്യതകളുമായി എക്സിറ്റ് ചെയ്യാനുള്ള സാധ്യതയും ഈ പ്രോഗ്രാമുകളിലുണ്ട്).

ഐഐഎം ബാംഗ്ലൂർ: ബിബിഎ ഡിജിറ്റൽ ബിസിനസ് & ഒൻട്രപ്രനർഷിപ് ഇക്കൊല്ലം തുടങ്ങുന്ന 3 വർഷ പ്രോഗ്രാം. ഐഐഎം ബാംഗ്ലൂർ: ബിബിഎ ഡിജിറ്റൽ ബിസിനസ് & ഒൻട്രപ്രനർഷിപ് ഇക്കൊല്ലം തുടങ്ങുന്ന 3 വർഷ പ്രോഗ്രാം. ഈമാസം 15 മുതൽ അപേക്ഷ സ്വീകരിക്കും. വെബ്സൈറ്റ്: dbe.iimb.ac.in

ഐഐഐടി കോട്ടയം: ഇന്റഗ്രേറ്റഡ് എംടെക് (ഡേറ്റാ സയൻസ് & ആർട്ടിഫിഷൽ ഇന്റലിജൻസ്) പ്ലസ്ടു/ ഡിപ്ലോമ യോഗ്യതയുള്ളവരെ പരിഗണിക്കും. അതേസമയം അക്കാദമിക് / ഇൻഡസ്ട്രി / ആർ & ഡി മേഖലകളിലൊന്നിൽ ജോലി ചെയ്യുന്ന വരായിരിക്കണം. ജെഇഇ സിലബസിലുള്ള മാത്‌സ്, ഫിസിക്സ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, വെർബൽ റീസണിങ്,കംപ്യൂട്ടർ ഫണ്ടമെന്റൽസ് എന്നീ ഭാഗങ്ങൾ ഉൾക്കൊള്ളിച്ചുള്ള പ്രവേശനപരീക്ഷയുണ്ട്. പ്ലസ്ടുവിനു മാത്‌സ് പഠിച്ചിരിക്കണം. ആദ്യ 6 സെമസ്റ്ററുകൾ പൂർത്തിയാക്കി ബിസിഎയും 8 സെമസ്റ്ററുകൾ പൂർത്തിയാക്കി എംസിഎയും നേടി പുറത്തുപോകാൻ അവസരമുണ്ട് .12 സെമസ്റ്ററുകൾ പൂർത്തിയാക്കുന്നവർക്ക് ഇന്റഗ്രേറ്റഡ് എംടെക് ബിരുദം ബിരുദം ലഭിക്കും. വെബ്സൈറ്റ്: imtech.iiitkottyam.ac.in ജോലി ചെയ്യുന്നവർക്കും മറ്റൊരു കോഴ്സ് പഠിക്കുന്നവർക്കും സമാന്തരമായി ഈ ഓൺലൈൻ പ്രോഗ്രാമുകൾക്കു ചേരാമെന്നതാണു മെച്ചം.

Leave a Reply

Your email address will not be published. Required fields are marked *