Your Image Description Your Image Description

നവാഗതനായ എൻ. രാമചന്ദ്രൻ നായർ കഥയെഴുതി സംവിധാനത്തിൽ വിദ്യാർഥികളായ അബിൻ ജോസഫ്, ദേവിക രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കുന്ന ചിത്രം ‘ഈ ബന്ധം സൂപ്പറാ. അണിയറയിൽ ഒരുങ്ങുന്നു. മേജർ രവി, കോഴിക്കോട് നാരായണൻ നായർ, കുട്ട്യേടത്തി വിലാസിനി, ദീപക് ധർമ്മടം, പ്രകാശ് പയ്യാനക്കൽ, എൻ. രാമചന്ദ്രൻ നായർ, രമ്യാകൃഷ്ണൻ, അഞ്ജു കൃഷ്ണ, ബാല താരങ്ങളായ ശ്രീലക്ഷ്മി, ബേബി ഗൗരി, ബേബി ആദ്യ രഞ്ജിത്ത് തുടങ്ങിയവരോടൊപ്പം മറ്റു കുട്ടികളും അധ്യാപകരും ഈ ചിത്രത്തിൽ അണിനിരത്തുന്നുണ്ട്.

“ഈ ബന്ധം സൂപ്പറാ എന്ന സിനിമയുടെ ഇതിവൃത്തo വൃദ്ധസദനത്തിൽ നിന്നും അവിടുത്തെ അന്തേവാസികളായ ഒരു അച്ഛനെയും, അമ്മയെയും ദത്തെടുക്കുന്ന രണ്ട് സ്കൂൾ വിദ്യാർത്ഥികളും അവർക്ക് നിയമ സംരക്ഷണം നൽകുന്നതിന് ശ്രമിക്കുന്ന അദ്ധ്യാപകരുടെയും, രക്ഷാകർത്തൃ സമിതിയുടെയും കഥയാണ് പറയുന്നത് . ലിറ്റിൽ ഡാഫോദിൽസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിർമിക്കുന്ന ചിത്രo കുട്ടികൾക്ക് സിനിമയോടുള്ള അഭിനയചാതുര്യം പരിപോഷിപ്പിക്കുന്നതിന് വേണ്ടി സ്കൂൾ മാനേജ്മെൻ്റും, അധ്യാപകരും, രക്ഷകർത്താക്കളും ചേർന്ന് നിർമിക്കുന്ന ചിത്രമാണ് .

ക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -കെ.ടി. മുരളീധരൻ, തിരക്കഥ- വി. ഉണ്ണിക്കൃഷ്ണൻ, ഛായാഗ്രഹണം- അദ്വൈത്, അനുരാജ്, തസ്ലിമുജീബ്, ഗാനരചന-ഷാബി പനങ്ങാട്, സംഗീതം -എ എഫ് മ്യൂസിക്കൽസ്, എഡിറ്റിംഗ്-തസ്ലിമുജീബ്, പ്രൊഡക്ഷൻ കൺട്രോളർ-ടി പി സി വളയന്നൂർ, കോസ്റ്റ്യൂംസ് -ലിജി, ചമയം-അശ്വതി, ജോൺ, ശാരദ പാലത്ത്, രഞ്ജിത്ത് രവി, വിഎഫ്എക്സ്-സവാദ്, അസിസ്റ്റന്റ് ഡയറക്ടർ- മൃദു മോഹൻ, കൊറിയോഗ്രാഫി -ലിജി അരുൺകുമാർ, ബാലു പുഴക്കര.

ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് പരിസര പ്രദേശങ്ങളിലായാണ് പൂർത്തിയായത് .

Leave a Reply

Your email address will not be published. Required fields are marked *