Your Image Description Your Image Description

ജെറുസലേം: ഇസ്രയേലില്‍ സ്ത്രീകൾക്ക് തോക്കുപയോഗത്തിന് 42,000 അപേക്ഷകള്‍. ഇസ്രയേൽ – ഹമാസ് യുദ്ധം ആരംഭിച്ചതോടെ ഇസ്രയേലിൽ 42,000ത്തോളം സ്ത്രീകൾക്ക് തോക്ക് ഉപയോഗിക്കാനുള്ള അനുമതിക്ക് വേണ്ടി അപേക്ഷകൾ വന്നിരുന്നു . യുദ്ധം ആരംഭിച്ചതിന് പിന്നാലെ സ്വയരക്ഷയ്ക്ക് വേണ്ടി തോക്ക് ഉപയോഗിക്കാനുള്ള അപേക്ഷ നൽകി സ്ത്രീകൾ കാത്തിരിക്കുന്നതായാണ് റിപ്പോർട്ട് ഉണ്ടായിരുന്നത് .

ഇസ്രയേൽ – ഹമാസ് യുദ്ധം ആരംഭിച്ച്, ഒക്ടോബർ ഏഴ്‌ മുതൽ ഇതുവരെ 42,000 സ്ത്രീകൾ തോക്ക് ഉപയോഗിക്കാനുള്ള അനുമതിക്കായി അപേക്ഷിച്ചു. ഇതിൽ 18,000 പേർക്ക് അനുമതി നൽകിയതായി സുരക്ഷാ മന്ത്രാലയത്തിന്റെ കണക്ക് ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. മുൻപുണ്ടായിരുന്ന യുദ്ധ സമയത്തും സമാനരീതിയിൽ സ്വയരക്ഷയ്ക്കായി തോക്കു ഉപയോഗിക്കാൻ വേണ്ടിയുള്ള അനുമതിക്കായി സ്ത്രീകൾ അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇത്തവണ അതിന്റെ മൂന്നിരട്ടി വർധനവാണ് ഉണ്ടായിരിക്കുന്നത് എന്ന് റിപ്പോർട്ടിൽ പറയുന്നു.

വെസ്റ്റ് ബാങ്കിലുള്ള 15000 സ്ത്രീകളുടെ കൈവശം ഇതിനകം തന്നെ തോക്കുകളുണ്ട്. ഇതിൽ പതിനായിരം പേരും നിർബന്ധിത പരിശീലനം ലഭിച്ചവരാണെന്ന് സുരക്ഷാ മന്ത്രാലയം വ്യക്തമാക്കിയത് .

ഇസ്രയേൽ സർക്കാരും സുരക്ഷാ മന്ത്രാലയവും യുദ്ധം ആരംഭിച്ചതിന് പിന്നാലെ തോക്ക് ഉപയോഗിക്കുന്നതിനുള്ള നിയമങ്ങളിൽ അയവുവരുത്തിയിരുന്നു. അതേസമയം ആയുധങ്ങൾ പൗരന്മാരുടെ പക്കൽ എത്തിച്ചേരുന്നതിനെതിരേ വിമർശനങ്ങളും ആശങ്കകളും വിവിധ കോണിൽ നിന്ന് വരുന്നുണ്ടായി . ഇത്തരത്തിൽ തോക്ക് കൈവശം വെക്കുന്നവരുടെ എണ്ണം വർധിക്കുന്നത് പിന്നീട് വൻ പ്രത്യാഘാതങ്ങൾക്കിടയാക്കും എന്നാണ് വിമർശനം.

ഇസ്രയേയിൽ ദിവസേനെ നൂറുകണക്കിന് അപേക്ഷകളിൽ അനുമതി നൽകുന്നതായാണ് മാധ്യമങ്ങൾ റിപ്പോർട്ടുകളിൽ നിന്ന് പുറത്ത് വരുന്ന വിവരം .

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *