Your Image Description Your Image Description

തിരുവനന്തപുരം ∙ സ്കൂൾ തസ്തിക നിർണയത്തിന്റെ ഭാഗമായുള്ള കണക്കെടുപ്പിൽ ശരിയായ ആധാർ രേഖയില്ലാത്ത കുട്ടികൾക്ക് മറ്റു രേഖകളുടെ അടിസ്ഥാനത്തിൽ അംഗീകാരം നൽകുന്നതിന് 24 വരെ അവസരം.

വിദ്യാഭ്യാസ ഉപഡയറക്ടർമാരുടെ നേതൃത്വത്തിൽ കൈറ്റ്– ജില്ലാ കോർഡിനേറ്റർ ഉൾപ്പടെയുള്ളവരാണ് ആധാറിലെ പിഴവുകൾ മറ്റ് രേഖകളുടെ അടിസ്ഥാനത്തിൽ അംഗീകരിക്കുന്നതിനുള്ള പരിശോധന നടത്തേണ്ടത്.

മുഴുവൻ കുട്ടികളുടെയും ആധാർ കൃത്യമായ സ്കൂളുകളിലെ തസ്തിക നിർണയം നടത്താമെന്നും കൃത്യമായ ആധാർ രേഖയില്ലാത്ത കുട്ടികളുള്ള സ്കൂളുകളിലെ തസ്തിക നിർണയം 25 മുതൽ നടത്തിയാൽ മതിയെന്നും പൊതു വിദ്യാഭ്യാസ രേഖയില്ലാത്ത കുട്ടികളുള്ള സ്കൂളുകളിലെ തസ്തിക നിർണയം 25 മുതൽ നടത്തിയാൽ മതിയെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ചു. 2965 കുട്ടികളുടെ ആധാറിലാണ് നിലവിൽ പ്രശ്നങ്ങളുള്ളത്. ശരിയായ ആധാർ രേഖയുള്ള കുട്ടികളുടെ എണ്ണം മാത്രമാണ് തസ്തിക നിർണയത്തിന് പരിഗണിക്കുക.

Leave a Reply

Your email address will not be published. Required fields are marked *