Your Image Description Your Image Description

ചെന്നൈ: താജിലെ ‘ഗില്ലി ബിരിയാണി’യുടെ പേരിനുപിന്നില്‍ നടന്‍ രജനീകാന്ത് എന്ന രഹസ്യംവെളിപ്പെടുത്തി താജിലെ ഷെഫ് .ചെന്നൈയിലെ പഞ്ചനക്ഷത്ര ഹോട്ടലായ താജ് കൊറമാണ്ടലിലെ പ്രസിദ്ധമായ ‘ഗില്ലി ബിരിയാണി’യുടെ പേരിനുപിന്നിൽ നടന്‍ രജനീകാന്ത് എന്ന് വെളിപ്പെടുത്തിയത് . ഈ രഹസ്യം അടുത്തിടെയാണ്താജിലെ ഷെഫ് വെളിപ്പെടുത്തിയത്.

പത്തുവര്‍ഷംമുമ്പാണ് സംഭവം . താജിലെ പതിവുസന്ദര്‍ശകനായിരുന്നു രജനീകാന്ത് . ഒരിക്കല്‍ ഇവിടെനിന്ന് ബിരിയാണി കഴിക്കുന്നതിനിടെ വ്യത്യസ്തമായ രുചിതോന്നി രജനീകാന്ത് പാചകരഹസ്യത്തെ കുറിച്ച് അന്വേഷിച്ചു. ബിരിയാണി തയ്യാറാക്കാന്‍ പ്രത്യേക മസാലക്കൂട്ടാണ് ഉപയോഗിക്കുന്നതെന്ന് ഷെഫ് പറഞ്ഞു.

ഉടന്‍ രജനീകാന്ത് ‘ഗില്ലി മാതിരി ഇര്ക്ക്’ എന്ന് ബിരിയാണിയെന്ന് അഭിനന്ദിച്ചു. അതോടുക്കൂടിയാണ് വിഭവത്തിന് ‘ഗില്ലി ബിരിയാണി’ എന്നുപേരിട്ടതെന്നാണ് ഷെഫിന്റെ വെളിപ്പെടുത്തല്‍. ‘ഗില്ലി ബിരിയാണി’യുടെ പ്രത്യേകത എന്നാൽ ഈര്‍പ്പമേറിയതും മൃദുവുമായ ഇറച്ചിയും അരിയുമാണ് .

താജില്‍ മട്ടണ്‍ ഗില്ലി ബിരിയാണിക്ക് 1350 രൂപയും ചിക്കന്‍, വെജിറ്റബിള്‍ ഇനങ്ങള്‍ക്ക് 1000 രൂപയുമാണ് നിരക്ക്. അതിനാൽ ഈ വിഭവം ആസ്വദിക്കൻ ഗില്ലി ബിരിയാണി കഴിക്കാന്‍മാത്രം ധാരാളംപേര്‍ താജില്‍ എത്തുന്നുണ്ട്. അതേസമയം താജിന്റെ ചുവടുപിടിച്ച് മറ്റുഹോട്ടലുകളും ‘ഗില്ലി ബിരിയാണി’യുമായി രംഗത്തെത്തിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *