Your Image Description Your Image Description

ന്യൂഡൽഹി: ഈമാസം 23-ന് നടക്കുന്ന നീറ്റ് പി.ജി. (2024) പരീക്ഷയുടെ നടത്തിപ്പിൽ ജാഗ്രത ഉറപ്പാക്കാൻ പരീക്ഷാ ഏജൻസിയായ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ ഇൻ മെഡിക്കൽ സയൻസസ് (എൻ.ബി.ഇ. എം.എസ്.). 300 നഗരങ്ങളിലായി ആയിരത്തിലേറെ കേന്ദ്രങ്ങളിൽ രാവിലെ ഒമ്പതുമുതൽ 12.30 വരെയാണ് പരീക്ഷ.

മേയ് അഞ്ചിന് ദേശീയ പരീക്ഷ ഏജൻസി നടത്തിയ നീറ്റ് യു.ജി.യിൽ ചോദ്യപ്പേപ്പർ ചോർച്ചയുൾ​പ്പെടെയുള്ള ആരോപണങ്ങൾ വൻപ്രതിഷേധങ്ങൾക്കും നിയമനടപടികൾക്കും കാരണമായതോട.പ്രത്യേക കരുതൽ.

പരീക്ഷയുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾക്ക് natboard.edu.in | nbe.edu.in എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകളിലോ 7996165333 എന്ന നമ്പറിലോ ബന്ധപ്പെടാം. നീറ്റ് നീറ്റ് യു.ജി.യിൽ ഗ്രേസ് മാർക്ക് റദ്ദാക്കിയ 1563 പേരുടെ പുനഃപരീക്ഷയും 23-നാണ്.എന്നാൽ, പരീക്ഷാ നടത്തിപ്പ് ഏജൻസികൾ വ്യത്യസ്തമായതിനാൽ മറ്റു പ്രശ്നങ്ങൾക്ക് സാധ്യതയില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *